'അച്ഛാ..എന്നെ സന്തോഷത്തോടെ ജീവിക്കാനിവർ സമ്മതിക്കത്തില്ല..';യുവതിയുടെ ആത്മഹത്യയില്‍ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പരാതിയുമായി കുടുംബം
ഡിവോഴ്സ് വേണമെന്നും ഇറങ്ങിപ്പോകണമെന്നും ആവശ്യപ്പെട്ട് അജിത് നിരവധി തവണ ചേച്ചിയെ മാനസികവും ശാരീരികവുമായി ഉപദ്രവിച്ചെന്നും രേഷ്മയുടെ സഹോദരി പറയുന്നു

Photo| MediaOne
കൊല്ലം:കൊല്ലം സ്വദേശിനിയായ യുവതി ആലപ്പുഴയിലെ ഭർതൃവീട്ടിൽ വച്ച് ആത്മഹത്യ ചെയ്തതിൽ പരാതിയുമായി കുടുംബം... ശൂരനാട് സ്വദേശി രേഷ്മയെ കഴിഞ്ഞ ദിവസമാണ് പുന്നപ്രയിലെ ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭര്‍ത്താവ് അജിത്തും വീട്ടുകാരുമാണ് രേഷ്മയുടെ മരണത്തിന് കാരണക്കാരെന്നാണ് ആരോപണം.യുവതി എഴുതിവച്ച കുറിപ്പും ഫോണ്‍ സംഭാഷണവും ഉൾപ്പടെയുള്ള തെളിവുകള്‍ നിരത്തിയാണ് കുടുംബത്തിന്‍റെ പരാതി.
സന്തോഷത്തോടെ ജീവിക്കാനിവർ സമ്മതിക്കത്തില്ലെന്ന് രേഷ്മ അച്ഛനോട് പറയുന്നതിന്‍റെ ഓഡിയോ സന്ദേശങ്ങളും കുടുംബം പുറത്ത് വിട്ടു.അജിത്തില്ലാതെ ജീവിക്കാന്‍ പറ്റില്ലെന്നറിയാം.എന്നാല്‍ എന്നെ വേണ്ടാത്ത ഒരാളോട് കെഞ്ചി കെഞ്ചി പിറകോട്ട് പോയി യാചിച്ച് സ്നേഹം ചോദിച്ചുവാങ്ങുന്നതെന്നും രേഷ്മ പറയുന്നുണ്ട്. 2018 ഏപ്രിൽ 15നാണ് പുന്നപ്ര സ്വദേശി അജിത്തുമായി രേഷ്മയുടെ വിവാഹം നടന്നത്. വെള്ളിയാഴ്ച രേഷ്മയെ ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.
ഭർത്താവിന്റെയും കുടുംബത്തിന്റെയും മാനസിക പീഢനവും ഭർത്താവിന്റെ വഴിവിട്ട ബന്ധങ്ങളും ആണ് അത്മഹത്യ ചെയ്യാന്‍ കാരണമെന്നാണ് പരാതി. രേഷ്മയുടെ അന്ത്യകർമ്മങ്ങൾക്ക് ഭർത്താവ് എത്താത്തതും കുടുംബത്തിന്റെ സംശയം വർധിപ്പിച്ചു.നേരിട്ട പീഡനങ്ങളും അവഗണനയും രേഷ്മ സഹോദരിയുടെ ബുക്കിൽ എഴുതി വച്ചിരുന്നു.ഡിവോഴ്സ് വേണമെന്നും ഇറങ്ങിപ്പോകണമെന്നും ആവശ്യപ്പെട്ട് അജിത് നിരവധി തവണ ചേച്ചിയെ മാനസികവും ശാരീരികവുമായി ഉപദ്രവിച്ചെന്നും സഹോദരി പറയുന്നു.
ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കും എതിരെയാണ് കുറിപ്പ്. രേഷ്മയെ ഭര്‍ത്താവ് ശാരീരികമായും ഉപദ്രവിച്ചെന്നാണ് ആരോപണം. പുന്നപ്ര പൊലീസ് ആത്മഹത്യ കേസാണ് രജിസ്റ്റർ ചെയ്‌തിട്ടുള്ളത്. കൂടുതൽ തെളിവുകൾ ലഭിച്ച സാഹചര്യത്തിൽ ആത്മഹത്യ പ്രേരണ കുറ്റവും ഗാര്‍ഹിക പീഡന നിരോധന നിയമ പ്രകാരവും കേസ് എടുക്കണം എന്നതാണ് കുടുംബത്തിന്റെ ആവശ്യം.
Adjust Story Font
16

