Quantcast

പാലാ പൂവരണിയിൽ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ച നിലയിൽ

കട്ടിലിൽ വെട്ടേറ്റ് രക്തം വാർന്ന നിലയിലായിരുന്നു ഭാര്യയുടെ മൃതദേഹം

MediaOne Logo

Web Desk

  • Updated:

    2024-03-05 06:30:47.0

Published:

5 March 2024 10:00 AM IST

പാലാ പൂവരണിയിൽ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ച നിലയിൽ
X

കോട്ടയം: പാലാ പൂവരണിയിൽ ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയിൽ കണ്ടെത്തി. അച്ഛനും അമ്മയും മൂന്ന് കുട്ടികളുമാണ് മരിച്ചത്. അകലകുന്നം ഞണ്ടുപാറ സ്വദേശി ജയ്സൺ തോമസിനെയും കുടുംബത്തെയുമാണു ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തിയത്.

ഭാര്യയും മക്കളെയും കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തതതായാണ് പ്രാഥമിക നിഗമനം. കട്ടിലിൽ വെട്ടേറ്റ് രക്തം വാർന്ന നിലയിലായിരുന്നു ഭാര്യയുടെ മൃതദേഹം. കുഞ്ഞുങ്ങളെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം ജയ്സൺ ജീവനൊടുക്കിയതെന്നാണു സംശയിക്കുന്നത്.

പൂവരണി കൊച്ചുകൊട്ടാരം ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു കുടുംബം.

Summary: Five members of a family found dead in Pala's Poovarani in Kottayam

TAGS :

Next Story