'ആശുപത്രിയിൽ ആവശ്യത്തിന് രക്തമുണ്ടായിരുന്നില്ല'; പ്രസവത്തിനിടെ യുവതി മരിച്ചത് ചികിത്സാപ്പിഴവിനെത്തുടർന്നെന്ന് കുടുംബം
കുടുംബത്തിന്റെ ആരോപണം തള്ളി ആശുപത്രി സൂപ്രണ്ട് രംഗത്തെത്തി

പറവൂര്‍: എറണാകുളം പറവൂരിൽ പ്രസവത്തിനിടെ യുവതി മരിച്ചതിൽ സ്വകാര്യ ആശുപത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. കാവ്യ ഗുരുതരാവസ്ഥയിലായ വിവരം അറിയിച്ചില്ലെന്നും ആശുപത്രിയിൽ ആവശ്യത്തിന് രക്തം ഉണ്ടായിരുന്നില്ലെന്നും കുടുംബം ആരോപിക്കുന്നു. ആരോഗ്യമന്ത്രി വീണാ ജോര്‍ജിനും മുഖ്യമന്ത്രി പിണറായി വിജയനും പരാതി നൽകുമെന്നും യുവതിയുടെ കുടുംബം അറിയിച്ചു.വടക്കൻ പറവൂർ സ്വദേശി കാവ്യമോളാണ് പ്രസവത്തിനിടെയുണ്ടായ അമിത രക്തസ്രാവത്തെ തുടർന്ന് മരിച്ചത്.
അതേസമയം, യുവതി മരിച്ചതിൽ കുടുംബത്തിന്റെ ആരോപണം തള്ളി ആശുപത്രി സൂപ്രണ്ട്.പ്രസവത്തിനു ശേഷം രക്തസ്രാവം ഉണ്ടായെന്നും ഓപ്പറേഷൻ തിയേറ്ററിൽ വച്ച് ഹൃദയസ്തംഭനം ഉണ്ടായെന്നും മെഡിക്കൽ സൂപ്രണ്ട് ഡോ. പി.കെ കുഞ്ചറിയ പറഞ്ഞു.അപൂർവമായി കാണുന്ന അവസ്ഥയാണ്, ആശുപത്രി മാറ്റത്തെക്കുറിച്ച് ബന്ധുക്കൾ സൂചിപ്പിച്ചപ്പോൾ തന്നെ സമ്മതിച്ചിരുന്നുവെന്നും ഡോക്ടര്‍ പറഞ്ഞു.
സംഭവത്തില്‍ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം കാവ്യയുടെ ഗർഭപാത്രം നീക്കം ചെയ്തിരുന്നു. ആരോഗ്യനില ഗുരുതരമായതോടെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് കാവ്യമോളെ മാറ്റി. എന്നാൽ ആന്തരിക അവയവങ്ങളുടെ പ്രവർത്തനം തകരാറിലായതിനെ തുടർന്ന് ബുധനാഴ്ച വൈകിട്ട് മരണം സംഭവിക്കുകയായിരുന്നു.
Adjust Story Font
16

