Quantcast

ആറളത്ത് കാട്ടാന ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടു

വാഴത്തോട്ടത്തിൽ വെച്ചാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്

MediaOne Logo

Web Desk

  • Updated:

    2022-07-14 07:09:38.0

Published:

14 July 2022 12:34 PM IST

ആറളത്ത് കാട്ടാന ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടു
X

കണ്ണൂർ: ആറളത്ത് കാട്ടാന ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടു.ഏഴാം ബ്ലോക്കിലെ ദാമു (46) ആണ് കൊല്ലപ്പെട്ടത്.കൃഷിയിടത്തിൽ വെച്ചാണ് കാട്ടാന ആക്രമിച്ചത്. പുനരധിവസിക്കപ്പെട്ട ആദിവാസിയാണ് ദാമു. ഇയാൾക്ക് വാഴകൃഷിയുണ്ട്. ഈ തോട്ടത്തിൽവെച്ചാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.

ഈ പ്രദേശത്ത് കാട്ടാനയുടെ ശല്യം നേരത്തെയുണ്ടായിരുന്നു. ഇവിടെ ഒറ്റയാൻ നേരത്തെയുണ്ടായുണ്ടായിരുന്നു. കൊല്ലപ്പെട്ടയാളുടെ മൃതദേഹം ഇരട്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മൃതദേഹം പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റും. കഴിഞ്ഞ മൂന്ന് മാസം മുമ്പ് കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഒമ്പതോളം ആളുകൾ ഇവിടെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

TAGS :

Next Story