Quantcast

തക്കാളിയുടെ വിലയിടിഞ്ഞു; ലോഡ് കണക്കിന് തക്കാളി കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ ഉപേക്ഷിച്ച് കര്‍ഷകര്‍

സർക്കാർ സംഭരണം കാര്യക്ഷമമല്ലെന്നാണ് കർഷകർ പറയുന്നത്

MediaOne Logo

Web Desk

  • Published:

    18 Nov 2022 7:39 AM GMT

തക്കാളിയുടെ വിലയിടിഞ്ഞു;  ലോഡ് കണക്കിന് തക്കാളി  കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ ഉപേക്ഷിച്ച് കര്‍ഷകര്‍
X

പാലക്കാട്: തക്കാളിക്ക് വില കുത്തനെ ഇടിഞ്ഞതോടെ കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ ലോഡ് കണക്കിന് തക്കാളി കർഷകർ ഉപേക്ഷിച്ചു. ലേലത്തിനെത്തിച്ച തക്കാളിയാണ് കർഷകർ ഉപേക്ഷിച്ചത്. സർക്കാർ സംഭരണം കാര്യക്ഷമമല്ലെന്നാണ് കർഷകർ പറയുന്നത്.

വെറും മൂന്ന് രൂപയാണ് ഒരു കിലോ തക്കാളിക്ക് കർഷകർക്ക് കിട്ടുന്ന വില. വളവും കീടനാശിനിയും മറ്റു ചെലവുകളുമുള്ള കർഷകന് ഈ വില താങ്ങാനാവുന്നില്ല. ലേലത്തിനെത്തിച്ച ടണ്‍ കണക്കിന് തക്കാളി തിരിച്ചുകൊണ്ടുപോകാന്‍ പോലും പണമില്ലാത്തതിനാല്‍ കർഷകർക്ക് ഇവ ഉപേക്ഷിക്കേണ്ടി വന്നു. മറ്റുവഴികളില്ലെങ്കില്‍ ഇനിയും തക്കാളി ഉപേക്ഷിക്കേണ്ടിവരുമെന്നാണ് കർഷകർ പറയുന്നത്.

സര്‍ക്കാര്‍ സംഭരണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് വേലന്താവളം മാര്‍ക്കറ്റില്‍ തക്കാളി കര്‍ഷകര്‍ പ്രതിഷേധിച്ചു. ആഴ്ചകൾക്ക് മുന്‍പ് കിലോക്ക് 37 മുതല്‍ 40 രൂപ വരെ വിലയുണ്ടായിരുന്ന തക്കാളിയുടെ വിലയാണ് കുത്തനെ ഇടിഞ്ഞ് . തമിഴ്നാട്ടിൽ തക്കാളി ഉൽപാദനം വർധിച്ചതാണ് വില കുറയാൻ കാരണം.

TAGS :

Next Story