Quantcast

ഫർസീൻ സ്ഥിരം കുറ്റവാളി; നല്ലനടപ്പ് വിധിക്കണമെന്ന് പൊലീസ്

ഫർസീൻ ക്രമസമാധാനത്തിന് ഭീഷണിയാണെന്നും പൊലീസ് പറയുന്നു

MediaOne Logo

Web Desk

  • Updated:

    2022-08-26 12:04:14.0

Published:

26 Aug 2022 5:33 PM IST

ഫർസീൻ സ്ഥിരം കുറ്റവാളി; നല്ലനടപ്പ് വിധിക്കണമെന്ന് പൊലീസ്
X

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് എതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദ് സ്ഥിരം കുറ്റവാളിയെന്ന് പൊലീസ്. തലശ്ശേരി സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതിയിലാണ് മട്ടന്നൂർ പൊലീസ് റിപ്പോർട്ട് നൽകിയത്.

ഫർസീനെതിരായ 17 കേസുകളുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തിയാണ് റിപ്പോർട്ട്. ഫർസീൻ ക്രമസമാധാനത്തിന് ഭീഷണിയാണെന്നും സിആർപിസി 107 പ്രകാരം ഫർസീന് നല്ല നടപ്പ് വിധിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ ഈ മാസം 31ന് നേരിട്ട് ഹാജരാകാൻ ഫർസീന് കോടതി നോട്ടീസ് നൽകി.

TAGS :

Next Story