കോഴിക്കോട് ലോഡ്ജിലെ യുവതിയുടെ കൊലപാതകം; കുറ്റപത്രം സമർപ്പിച്ചു
സനൂഫിനെതിരെ ഫസീല നൽകിയ പീഡനക്കേസ് ഒത്തുതീർപ്പാകാത്തതിന്‍റെ വൈരാഗ്യത്തിലാണ് കൊലപാതകമെന്ന് കുറ്റപത്രം

കോഴിക്കോട്: കോഴിക്കോട് എരഞ്ഞിപ്പാലം ലോഡ്ജിൽവെച്ച് യുവതിയെ കൊലപ്പെടുത്തിയ കേസിലെ കുറ്റപത്രം സമർപ്പിച്ചു. മലപ്പുറം വെട്ടത്തൂർ സ്വദേശി ഫസീല കൊല്ലപ്പെട്ട കേസിലാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത് . പ്രതി അബ്ദുൽ സനൂഫിനെതിരെ ഫസീല നൽകിയ പീഡനക്കേസ് ഒത്തുതീർപ്പാകാത്തതിന്‍റെ വൈരാഗ്യത്തിലാണ് കൊലപാതകമെന്ന് കുറ്റപത്രത്തിൽ പറയുന്നു.
മലപ്പുറം വെട്ടത്തൂർ പട്ടിക്കാട് സ്വദേശി ഫസീലയെയാണ് കഴിഞ്ഞ നവംബറിൽ ലോഡ്ജിൽ മരിച്ച നിലയിിൽ കണ്ടെത്തുന്നത്. 24-ാം തിയതിയാണ് ഇരുവരും ലോഡ്ജില്‍ മുറിയെടുക്കുന്നത്. ഞായറാഴ്ച രാത്രി 10 മണിയോടെ ലോഡ്ജിൽ നിന്നും പുറത്ത് പോയ യുവാവ് പിന്നീട് തിരിച്ചുവന്നില്ല. പിന്നീട് ഇയാളെ ചെന്നൈയില്‍ നിന്നും പിടികൂടുകയായിരുന്നു. കൊലപാതകമെന്നായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ശ്വാസംമുട്ടിയാണ് മരണമെന്നാണ് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായിരുന്നു.
Adjust Story Font
16

