Quantcast

മലപ്പുറത്ത് അച്ഛനും മകനും മരിച്ചത് എലിപ്പനി മൂലമെന്ന് സ്ഥിരീകരണം

നേരത്തേ ഡെങ്കിപ്പനി ബാധിച്ച് രണ്ടു പേരും എച്ച്1എൻ1 ബാധിച്ച് ഒരാളും മരിച്ചിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-06-30 13:53:06.0

Published:

30 Jun 2023 1:46 PM GMT

Father and son dies of Leptospirosis
X

മലപ്പുറം: മലപ്പുറത്ത് അച്ഛനും മകനും മരിച്ചത് എലിപ്പനി മൂലമെന്ന് സ്ഥിരീകരണം. പൊന്നാനി സ്വദേശികളായ 70കാരനും 44വയസ്സുള്ള മകനുമാണ് മരിച്ചത്. ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

24ാം തീയതിയാണ് അച്ഛൻ മരിച്ചത്. 28ാം തീയതി മകനും മരിച്ചു. തുടർന്ന് നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് എലിപ്പനി സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് എലിപ്പനി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

നേരത്തേ ഡെങ്കിപ്പനി ബാധിച്ച് രണ്ടു പേരും എച്ച്1എൻ1 ബാധിച്ച് ഒരാളും സംസ്ഥാനത്ത് മരിച്ചിരുന്നു. കേരളത്തിൽ ഇന്ന് 12965 പേർക്കാണ് പനി ബാധിച്ചത്. ഇതിൽ 96 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 239 പേർ ഡെങ്കി ലക്ഷണങ്ങളോടെ ചികിത്സ തേടി. ഇന്ന് ഡെങ്കിപ്പനി ബാധിച്ച് ഒരാൾ മരിച്ചിട്ടുമുണ്ട്.

TAGS :

Next Story