Quantcast

തിരുവനന്തപുരത്ത് പിതാവിനെയും മകനെയും കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; രണ്ടുപേർ കസ്റ്റഡിയിൽ

അനധികൃതമായാണ് വൈദ്യുതി വേലി സ്ഥാപിച്ചതെന്ന് പൊലീസ്

MediaOne Logo

Web Desk

  • Updated:

    2026-03-03 11:31:24.0

Published:

3 March 2026 4:58 PM IST

തിരുവനന്തപുരത്ത് പിതാവിനെയും മകനെയും കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; രണ്ടുപേർ കസ്റ്റഡിയിൽ
X

തിരുവനന്തപുരം: തിരുവനന്തപുരം നഗരൂരിൽ പിതാവിനെയും മകനെയും കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. നഗരൂരിലെ കൊച്ചുണ്ണി (65) മകൻ അഖിൽ (40) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

വന്യമൃഗങ്ങളെ പ്രതിരോധിക്കുന്നതിന് സ്ഥാപിച്ചിരുന്ന വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റതാണ് മരണകാരണം. കേസിൽ രണ്ടുപേർ കസ്റ്റഡിയിൽ. വേണുഗോപാൽ പോറ്റി, ഗോപാലൻ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

വേണുഗോപാലൻ പോറ്റിയുടെ ഉടമസ്ഥതയിൽ ഉള്ളതാണ് പുരയിടം. അനധികൃതമായാണ് വൈദ്യുതി വേലി സ്ഥാപിച്ചതെന്ന് പൊലീസ്

TAGS :

Next Story