Quantcast

പത്തനംതിട്ടയിൽ 13 വയസുകാരന് പിതാവിന്‍റെ ക്രൂരമര്‍ദനം

കുട്ടിയെ ബെൽറ്റ് പോലുള്ള വസ്തു ഉപയോഗിച്ചാണ് മര്‍ദിച്ചത്

MediaOne Logo

Web Desk

  • Updated:

    2025-02-26 15:25:37.0

Published:

26 Feb 2025 3:34 PM IST

Father Beats Up Son Mercilessly
X

പത്തനതിട്ട: പത്തനംതിട്ട കൂടലിൽ പതിമൂന്നുകാരനെ പിതാവ് ക്രൂരമായി മർദിച്ചു. ഇയാൾ ലഹരിക്ക് അടിമയെന്നാണ് സൂചന. മർദിക്കുന്ന ദൃശ്യങ്ങൾ സഹിതം ശിശുക്ഷേമ സമിതി പൊലീസിന് പരാതി നൽകി.കുട്ടിയെ ബെല്‍റ്റ് പോലുള്ള വസ്തു ഉപയോഗിച്ചാണ് മര്‍ദിച്ചത്. ദിവസങ്ങൾക്കു മുമ്പ് കുട്ടിയുടെ മാതാവിനെയും പിതാവ് മർദിച്ചിരുന്നു. ഇവർ ആശുപത്രി ചികിത്സ തേടുകയും ചെയ്തു. കുട്ടിക്കും അമ്മയ്ക്കും എതിരായ അതിക്രമം പതിവായതോടെ പ്രദേശവാസികൾ ഇടപെട്ടാണ് സി ഡബ്ല്യുസിക്കും പൊലീസിനും പരാതി നൽകിയത്.


Updating....

TAGS :

Next Story