Quantcast

യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഫാത്തിമ തഹ് ലിയ കോഴിക്കോട് കോർപറേഷനിൽ സ്ഥാനാർഥിയാകും

കുറ്റിച്ചിറ വാർഡില്‍ നിന്നാകും മത്സരിക്കുക

MediaOne Logo

Web Desk

  • Updated:

    2025-11-14 12:58:30.0

Published:

14 Nov 2025 6:25 PM IST

യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഫാത്തിമ തഹ് ലിയ കോഴിക്കോട് കോർപറേഷനിൽ സ്ഥാനാർഥിയാകും
X

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ ഫാത്തിമ തഹ്ലിയ കോഴിക്കോട് കോർപറേഷനിൽ മുസ്ലിം ലീ​ഗ് സ്ഥാനാർഥിയാകും. നിലവിൽ യൂത്ത് ലീ​ഗ് സംസ്ഥാന സെക്രട്ടറിയായ ഫാത്തിമ തഹ്ലിയ കുറ്റിച്ചിറ വാർഡിൽ നിന്നാകും മത്സരിക്കുക. ​തെരഞ്ഞെടുപ്പ് പ്രചരണങ്ങളിലേക്ക് വേ​ഗത്തിൽ കടക്കുന്നതിന്റെ ഭാ​ഗമായി ലീ​ഗ് കോർപറേഷൻ സ്ഥാനാർഥി പ്രഖ്യാപനം ഇന്നുണ്ടാകും.

നേരത്തെ, കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്കുള്ള മുസ്ലിം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. മുസ്ലിം ലീഗ് മത്സരിക്കുന്ന പത്ത് സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. ജില്ലാ പഞ്ചായത്തിൽ ആകെ പതിനൊന്ന് സീറ്റിലാണ് മുസ്ലിം ലീഗ് മത്സരിക്കുന്നത്.

TAGS :

Next Story