പേരാമ്പ്രയിൽ ഇത്തവണ വിജയം ഉറപ്പെന്ന് ഫാത്തിമ തഹിലിയ
തെരഞ്ഞെടുപ്പിന് മുമ്പുണ്ടായിരുന്ന ആത്മവിശ്വാസം വോട്ടെടുപ്പിന് ശേഷം വർധിച്ചതായും ഫാത്തിമ

കോഴിക്കോട്: പേരാമ്പ്രയിൽ ഇത്തവണ വിജയം ഉറപ്പെന്ന് യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തഹിലിയ. സംസ്ഥാനം ഇനി യുഡിഎഫ് ഭരിക്കും. പേരാമ്പ്ര ചരിത്രം തിരുത്തും. തെരഞ്ഞെടുപ്പിന് മുമ്പുണ്ടായിരുന്ന ആത്മവിശ്വാസം വോട്ടെടുപ്പിന് ശേഷം വർധിച്ചതായും ഫാത്തിമ മീഡിയവണിനോട് പറഞ്ഞു.
Watch video report
അതേസമയം തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ അനാരോഗ്യ പ്രവണതകൾ പരിശോധിക്കപ്പെടണമെന്ന് പേരാമ്പയിലെ എൽഡിഎഫ് സ്ഥാനാർഥി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.
കഴിഞ്ഞ പാർലമെന്‍റ് തെരഞ്ഞെടുപ്പ് മുതലാണ് ഇത്തരം പ്രവണതകൾ ആരംഭിച്ചത്. ഇടതുപക്ഷത്തിന് ഇങ്ങനെ ഒരു ശൈലി ഇല്ല. സംസ്ഥാനത്ത് ഭരണത്തുടർച്ച ഉണ്ടാകുമെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.
Next Story
Adjust Story Font
16

