പേരാമ്പ്രയിൽ ഫാത്തിമ തഹിലിയയുടെ ഫ്ലക്സ് ബോർഡുകൾ നശിപ്പിക്കപ്പെട്ട നിലയിൽ; പിന്നിൽ എൽഡിഎഫ് പ്രവർത്തകരെന്ന് യുഡിഎഫ്; പരാതി നൽകി
മേപ്പയൂരില്‍ സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡുകളാണ് നശിപ്പിച്ചത്

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹിലിയയുടെ ഫ്ലക്സ് ബോര്‍ഡുകള്‍ നശിപ്പിച്ചെന്ന് പരാതി. മേപ്പയൂരില്‍ സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡുകളാണ് നശിപ്പിച്ചത്. യുഡിഎഫ് പ്രവര്‍ത്തകര്‍ മേപ്പയൂര്‍ പൊലീസില്‍ പരാതി നല്‍കി.
പരാജയഭീതിയില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരാണ് ഫ്ലക്സ് നശിപ്പിച്ചതെന്ന് യുഡിഎഫ് പരാതിയില്‍ ചൂണ്ടിക്കാട്ടി. ഇതിന് പിന്നിലുള്ളവരെ എത്രയും വേഗം കണ്ടെത്തണമെന്നും നിയമനടപടി സ്വീകരിക്കണമെന്നും പ്രവര്‍ത്തകര്‍ പരാതിയിൽ ചൂണ്ടിക്കാട്ടി.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തോടനുബന്ധിച്ച വിഷയങ്ങളില്‍ ഇരുമുന്നണികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഇവിടെ ശക്തമാണ്. ഖൗമിലെ കുട്ടിക്ക് വോട്ട് നല്‍കണമെന്ന തരത്തില്‍ ലീഗ് പ്രചാരണം നടത്തുന്നുവെന്ന് കഴിഞ്ഞ ദിവസം എല്‍ഡിഎഫ് വാഹന പ്രചാരണജാഥയില്‍ അനൗണ്‍സ്‌മെന്റ് നടത്തിയത് വലിയ രാഷ്ട്രീയവിവാദത്തിന് തിരികൊളുത്തിയിരുന്നു. പിന്നാലെയാണ് തഹിലിയയുടെ ഫ്ലക്സ് നശിപ്പിക്കപ്പെട്ടത്.
Adjust Story Font
16

