Quantcast

'ഹരിത'യോട് പാർട്ടി നീതി കാണിച്ചില്ലെന്ന് ഫാത്തിമ തെഹ്‌ലിയ

ഹരിതയുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ വിവാദങ്ങളിൽ വേദനയും പ്രതിഷേധവുമുണ്ട്. പാർട്ടിയിൽ പ്രതീക്ഷ കൈവിടുന്നില്ലെന്നും ഫാത്തിമ തെഹ്‌ലിയ

MediaOne Logo

Web Desk

  • Updated:

    2021-08-18 07:40:50.0

Published:

18 Aug 2021 6:56 AM GMT

ഹരിതയോട് പാർട്ടി നീതി കാണിച്ചില്ലെന്ന് ഫാത്തിമ തെഹ്‌ലിയ
X

'ഹരിത'യോട് പാർട്ടി നീതി കാണിച്ചില്ലെന്ന് എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്‌ലിയ. ഹരിതയുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ വിവാദങ്ങളിൽ വേദനയും പ്രതിഷേധവുമുണ്ട്. പാർട്ടിയിൽ പ്രതീക്ഷ കൈവിടുന്നില്ലെന്നും ഫാത്തിമ തെഹ്‌ലിയ പറഞ്ഞു. ഹരിത സംസ്ഥാന കമ്മറ്റി മരവിപ്പിച്ചതിന് പിന്നാലെയായിരുന്നു ഫാത്തിമ തെഹ് ലിയയുടെ വാര്‍ത്താ സമ്മേളനം.

നിരന്തരമായ പ്രയാസങ്ങൾ കാരണമാണ് വനിതാ കമ്മീഷനെ സമീപിച്ചത്. വിഷയം പാർട്ടിയിൽ പറഞ്ഞിരുന്നു. മാസങ്ങൾ കഴിഞ്ഞിട്ടും അതിൽ നടപടിയെടുത്തിരുന്നില്ല. വ്യക്തിഹത്യ ചെയ്ത് ഞങ്ങളെ ഇനിയും ബുദ്ധിമുട്ടിക്കരുത്, ഈ പാർട്ടി സംവിധാനത്തിൽ വിശ്വാസമുണ്ട്. അതിനാൽ നേതൃത്വം പറഞ്ഞ രണ്ടാഴ്ച കാത്തിരിക്കും ഫാത്തിമ തെഹ്‌ലിയ കൂട്ടിച്ചേര്‍ത്തു.

ഹരിതയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പെൺകുട്ടികൾ ഒറ്റയ്ക്കാണെന്ന് ആരും വിചാരിക്കേണ്ട. എം.എസ്.എഫിന്റെ പതിനൊന്ന് ജില്ലാ കമ്മിറ്റികളാണ് ഞങ്ങളോട് ഐക്യപ്പെട്ട് സംസ്ഥാന നേതൃത്വത്തിന് കത്ത് കൊടുത്തത്. അതോടൊപ്പം മുസ്‌ലിം ലീഗിന്റെ പ്രധാനപ്പെട്ട പല നേതാക്കളും ഞങ്ങളോട് ഐക്യപ്പെട്ട് പാർട്ടിയിൽ കാര്യങ്ങൾ ബോധിപ്പിച്ചിട്ടുണ്ടെന്നും ഫാത്തിമ തെഹ്‌ലിയ പറഞ്ഞു.

എം.എസ്എഫിൽ ഉയരുന്ന രാജിയിൽ മറുപടി പറയേണ്ടതില്ല. അതിനൊക്കെ നേതൃത്വമാണ് മറുപടി പറയേണ്ടത്. പരാതി പറഞ്ഞവർക്കൊപ്പമാണ് നിൽക്കുന്നത്. ഹരിത നേതാക്കൾ പാർട്ടി വേദിക്ക് പുറത്ത് വിമർശം ഉയർത്തിയിട്ടില്ലെന്നും ഫാത്തിമ വ്യക്തമാക്കി.

TAGS :

Next Story