Quantcast

ഫസൽ വധക്കേസ്; കാരായി രാജനും ചന്ദ്രശേഖരനും ജാമ്യ വ്യവസ്ഥയിൽ ഇളവ്

മൂന്ന് മാസത്തിന് ശേഷം ഇരുവർക്കും എറണാകുളം ജില്ലക്ക് പുറത്ത് പോകാം. കേസിൽ തുടരന്വേഷണം നടക്കുന്ന പശ്ചാത്തലത്തിലാണ് മൂന്ന് മാസം കൂടി ജില്ല വിട്ട് പോകരുതെന്ന് ഹൈക്കോടതി നിർദേശം നൽകിയത്

MediaOne Logo

Web Desk

  • Updated:

    2021-08-05 06:29:02.0

Published:

5 Aug 2021 11:43 AM IST

ഫസൽ വധക്കേസ്; കാരായി രാജനും ചന്ദ്രശേഖരനും ജാമ്യ വ്യവസ്ഥയിൽ ഇളവ്
X

തലശ്ശേരിഫസൽ വധക്കേസിൽ പ്രതികളായ കാരായി രാജനും ചന്ദ്രശേഖരനും ജാമ്യ വ്യവസ്ഥയിൽ ഇളവ്. മൂന്ന് മാസത്തിന് ശേഷം ഇരുവർക്കും എറണാകുളം ജില്ലക്ക് പുറത്ത് പോകാം. കേസിൽ തുടരന്വേഷണം നടക്കുന്ന പശ്ചാത്തലത്തിലാണ് മൂന്ന് മാസം കൂടി ജില്ല വിട്ട് പോകരുതെന്ന് ഹൈക്കോടതി നിർദേശം നൽകിയത്.

ഫസല്‍ വധക്കേസില്‍ ജാമ്യമനുവദിച്ചപ്പോഴാണ് എറണാകുളം ജില്ല വിട്ട് പോകരുത് എന്ന വ്യവസ്ഥ കോടതി വെച്ചത്. ഇതിന്‍പ്രകാരം കഴിഞ്ഞ പത്ത് വര്‍ഷമായി ഇരുവരും എറണാകുളത്ത് സ്ഥിരതാമസമായിരുന്നു. ഇത് മാറ്റാനായി നിരവധി തവണ ഇവര്‍ കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ഇളവനുവദിച്ചിരുന്നില്ല. ഇപ്പോഴുള്ള ഇളവ് പ്രകാരം മൂന്ന് മാസത്തിന് ശേഷം എറണാകുളം ജില്ല വിട്ട് പോകാമെന്നാണ് നിര്‍ദേശം. ഫസല്‍ വധക്കേസില്‍ തുടരന്വേഷണം നടക്കുന്ന പശ്ചാത്തലത്തിലാണ് കോടതിയുടെ പുതിയ നീക്കം.

TAGS :

Next Story