Quantcast

'ഒരു ലക്ഷത്തിന് മുകളിൽ ശമ്പളം വാങ്ങുന്ന എല്ലാം അഭിനേതാക്കളും കരാറിന്‍റെ ഭാഗമാകണം'; ഫെഫ്കയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും പുതുക്കിയ സേവന വേതന കരാറിൽ ഒപ്പിട്ടു

നിർമാതാവ് - സംവിധായകൻ - പ്രൊഡക്ഷൻ കൺട്രോളർ - നടീനടമാർ എന്നിവർ ചേർന്നുള്ള പുതിയ കരാർ ഉടൻ വരും

MediaOne Logo

Web Desk

  • Updated:

    2026-02-09 07:41:51.0

Published:

9 Feb 2026 12:39 PM IST

ഒരു ലക്ഷത്തിന് മുകളിൽ ശമ്പളം വാങ്ങുന്ന എല്ലാം അഭിനേതാക്കളും കരാറിന്‍റെ ഭാഗമാകണം;  ഫെഫ്കയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും പുതുക്കിയ സേവന വേതന കരാറിൽ ഒപ്പിട്ടു
X

കൊച്ചി: ഫെഫ്കയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും പുതുക്കിയ സേവന വേതന കരാർ ഒപ്പിട്ടു. സിനിമകളുടെ ചിത്രീകരണം നീണ്ടുപോകുന്നതിനുള്ള പ്രധാന കാരണം അഭിനേതാക്കളുടെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകളാണെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ വിമർശിച്ചു. പുതിയ സേവന വേതന കരാറിലൂടെ ഇതിന് മാറ്റം വരും.

ഒരു ലക്ഷത്തിന് മുകളിൽ ശമ്പളം വാങ്ങുന്ന എല്ലാം അഭിനേതാക്കളും കരാറിന്‍റെ ഭാഗം ആകണമെന്നും അദ്ദേഹം പറഞ്ഞു. നിർമാതാവ് - സംവിധായകൻ - പ്രൊഡക്ഷൻ കൺട്രോളർ - നടീനടമാർ എന്നിവർ ചേർന്നുള്ള പുതിയ കരാർ ഉടൻ വരും. സമയബന്ധിതമായി ഷൂട്ടിംഗ് പൂർത്തിയാകുകയാണ് ലക്ഷ്യം. ഷൂട്ടിങ് നീണ്ടുപോകാൻ കാരണം അഭിനേതാക്കളാണ്. പത്ത് ശതമാനം പോലും ടെക്നീഷ്യന്മാരുടെ പ്രശ്‌നമില്ല.

പതിനാറ് മണിക്കൂർ ഷൂട്ടിങ് കാൾ ഷീറ്റ് എന്നത് 12 മണിക്കൂർ ആക്കി. അധികസമയത്തിന് ഓവർടൈം അനുവദിക്കും.വേതന വ്യവസ്ഥയിൽ തീരുമാനം പിന്നീടുണ്ടാകുമെന്നും ഉണ്ണികൃഷ്ണൻ അറിയിച്ചു.

നടൻ ബിജു മേനോൻ ഒരു ചിത്രത്തിന്‍റെ പ്രൊമോഷന് വരാത്തതിനാൽ 25 ലക്ഷം രൂപ നിർമാതാവിന് നഷ്ടമായെന്നും ഉണ്ണികൃഷ്ണൻ ആരോപിക്കുന്നു. ജിത്തു ജോസഫിന്‍റെ പടത്തിൽ അഭിനയിച്ചതിനും പ്രമോഷന് പങ്കെടുത്തിട്ടില്ല. കരാർ പ്രകാരം പ്രൊമോഷനുകളിൽ പങ്കെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.



TAGS :

Next Story