Quantcast

മൂന്നാമത്തെ അതിജീവിതയുടെ ശബ്ദ സന്ദേശം പുറത്ത്; 'കൂടുതൽ അതിജീവിതമാർ പരാതിയുമായി വരാതിരിക്കാനുമാണ് ഫെനി നൈൻ ചാറ്റ് പുറത്തുവിട്ടത്'

'2025 ഓഗസ്റ്റിലാണ് രാഹുലിനെ കുറിച്ചുള്ള വാർത്തകൾ കണ്ടത്. വ്യക്തത വരുത്തുന്നതിനായാണ് രാഹുലുമായി സംസാരിച്ചത്'

MediaOne Logo

Web Desk

  • Published:

    16 Jan 2026 7:41 AM IST

മൂന്നാമത്തെ അതിജീവിതയുടെ ശബ്ദ സന്ദേശം പുറത്ത്; കൂടുതൽ അതിജീവിതമാർ പരാതിയുമായി വരാതിരിക്കാനുമാണ് ഫെനി നൈൻ ചാറ്റ് പുറത്തുവിട്ടത്
X

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തലിന് എതിരെ പരാതി നൽകിയ മൂന്നാമത്തെ അതിജീവിതയുടെ ശബ്ദ സന്ദേശം പുറത്ത്. തന്നെ വ്യക്തി പരമായി അധിക്ഷേപിക്കാനും കൂടുതൽ അതിജീവിതമാർ പരാതിയുമായി വരാതിരിക്കാനുമാണ് ഫെനി നൈൻ ചാറ്റ് പുറത്തുവിട്ടതെന്ന് അതിജീവിത.

ഫെനി നൈനാൻ പുറത്തുവിട്ടത് ചാറ്റിന്റെ കുറച്ചു ഭാഗങ്ങൾ മാത്രമാണ് നൽകിയിട്ടുള്ളത്. '2025 ഓഗസ്റ്റിലാണ് രാഹുലിനെ കുറിച്ചുള്ള വാർത്തകൾ കണ്ടത്. വ്യക്തത വരുത്തുന്നതിനായാണ് രാഹുലുമായി സംസാരിച്ചത്. അടൂരിലേക്ക് വരരുതെന്നും പാലക്കാട്ടേക്ക് എത്തണമെന്നും പറഞ്ഞു. പിന്നീട് കൂടിക്കാഴ്ചക്ക് വിസമ്മതിച്ചു. വ്യക്തിപരമായ കാര്യങ്ങൾ ഉള്ളത് കൊണ്ടാണ് സുരക്ഷിതമായ ഒരിടം വേണമെന്ന് ആവശ്യപ്പെട്ടതെന്നും അതിജീവിതയുടെ ശബ്ദസന്ദേശത്തിലുണ്ട്. ഫെനി നൈനാൻ ചാറ്റ് പുറത്തുവിട്ടതിന് പിന്നാലെ അതിജീവിതക്കെതിരെ രൂക്ഷമായ സൈബർ ആക്രമണമാണ് നേരിട്ടത്.

2025 ഒക്ടോബർ-നവംബർ മാസത്തിലെ ചാറ്റിലാണ് രാഹുലിനെ കാണണമെന്നും ഓഫീസ് പറ്റില്ലെന്നും പറഞ്ഞതായി ചാറ്റിലുണ്ടായിരുന്നത്. ഇത് മറ്റൊരു രീതിയിൽ വ്യാഖ്യാനിക്കുകയും അതിജീവിതക്കെതിരെ രൂക്ഷയായ സൈബർ ആക്രമണം ഉണ്ടാവുകയും ചെയ്തിരുന്നു. അതിലാണ് അതിജീവിത വ്യക്തത വരുത്തിയിരിക്കുന്നത്. 2025 ആഗസ്റ്റിലാണ് രാഹുലിനെതിരായ വാർത്തകൾ വരുന്നത്. രാഹുലുമായി തനിക്കൊരു ബോണ്ട് ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് രാഹുലിനെ വിളിക്കുന്നത്. ഇത് ശരിയാണോ എന്ന് ചോദിച്ചതും കാണാൻ അവസരം ചോദിച്ചതെന്നും അതിജീവിത പറയുന്നു.

TAGS :

Next Story