പൊലീസ് സ്റ്റേഷനിലെ കയ്യാങ്കളി; രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ
ബൈക്ക് പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്

കോട്ടയം: ചിങ്ങവനം പൊലീസ് സ്റ്റേഷനിലെ കയ്യാങ്കളിയിൽ രണ്ടു പേർക്കെതിരെ നടപടി. സിപിഓമാരായ സുധീഷ്, ബോസ്കോ എന്നിവരെ സസ്പെൻഡ് ചെയ്തു. ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കാണ് ഇരുവർക്കുമെതിരെ നടപടിയെടുത്തത്. പ്രാഥമിക അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.
ബൈക്ക് പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്. സിവിൽ പൊലീസ് ഓഫീസറായ സുധീഷിൻ്റെ അടിയേറ്റ് പരിക്കേറ്റ പോലീസുകാരൻ്റെ തലപൊട്ടുകയായിരുന്നു. സിവിൽ പൊലീസ് ഓഫീസർ ബോസ്കോയ്ക്കാണ് മർദനമേറ്റത്. ബോസ്കോ ആശുപത്രിയിൽ ചികിത്സ തേടി.
Next Story
Adjust Story Font
16

