'സർക്കാർ ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ സെപ്തംബർ മുപ്പതിനകം തീർപ്പാക്കണം'; നിർദേശവുമായി മുഖ്യമന്ത്രി
'ഫയൽ നീക്കം യാന്ത്രികമാകരുത്. ഇന്ന് മുതൽ ആദ്യ ആഴ്ച ഫയലുകളുടെ വിവരം ശേഖരിക്കണം'

തിരുവനന്തപുരം: സർക്കാർ ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ സെപ്തംബർ മുപ്പതിനകം തീർപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാസത്തിലെ ഒരവധി ദിവസം ഫയൽ തീർപ്പാക്കലിനായി മാറ്റിവെയ്ക്കാൻ ശ്രമിക്കണം. സർക്കാർ ഓഫീസുകൾ ഇക്കാര്യം പരിശോധിക്കണം. എല്ലാ മാസവും ഫയൽ തീർപ്പാക്കൽ സംബന്ധിച്ച് അവലോകനം നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സർക്കാർ ജീവനക്കാരുടെ എണ്ണം കുറയ്ക്കില്ല. അതുകൊണ്ട് തന്നെ ഫയൽ നീക്കം യാന്ത്രികമാകരുത്. നടപടി ക്രമം ലഘൂകരിച്ചാൽ പിന്നെ താമസം പാടില്ല. കൂറേ മാസം കഴിഞ്ഞ് വീണ്ടും ഫയൽ തീർപ്പാക്കൽ യജ്ഞം ഉണ്ടാവരുത്. ഇന്ന് മുതൽ ആദ്യ ആഴ്ച ഫയലുകളുടെ വിവരം ശേഖരിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
Next Story
Adjust Story Font
16

