'എല്ലാ വകുപ്പുകൾക്കും ഒരേപോലെയാണ് പണം അനുവദിക്കുന്നത്'; സിപിഐ തൃശൂര്‍ ജില്ലാ സമ്മേളനത്തിലെ വിമര്‍ശനത്തിന് മറുപടിയുമായി ധനമന്ത്രി
കൂടുതൽ പണം വേണ്ട വകുപ്പുകൾക്ക് അങ്ങനെയും അനുവദിക്കും

തിരുവനന്തപുരം: സിപിഐ മന്ത്രിമാരുടെ വകുപ്പുകൾക്ക് ധനവകുപ്പ് പണം നൽകുന്നില്ലെന്ന തൃശൂർ സിപിഐ പാർട്ടി സമ്മേളനത്തിലെ വിമർശനത്തിന് മറുപടിയുമായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ. എല്ലാ വകുപ്പുകൾക്കും ഒരേപോലെയാണ് പണം അനുവദിക്കുന്നത്. കൂടുതൽ പണം വേണ്ട വകുപ്പുകൾക്ക് അങ്ങനെയും അനുവദിക്കും. ഇടതു പാർട്ടികളുടെ സമ്മേളനങ്ങളിൽ വിമർശനം സ്വാഭാവികമാണെന്നും ധനമന്ത്രി പറഞ്ഞു.
സിപിഐ തൃശൂർ ജില്ലാ സമ്മേളനത്തിലെ പൊതു ചർച്ചയിലാണ് സംസ്ഥാന സർക്കാരിനും മന്ത്രിമാർക്കുമെതിരെ രൂക്ഷ വിമർശനമുയര്‍ന്നത്. സിപിഐ വകുപ്പുകൾക്ക് ധന മന്ത്രി പണം നൽകുന്നില്ല സിപിഐ മന്ത്രിമാരുടെ വകുപ്പുകളോട് കേന്ദ്ര ധന പ്രതിസന്ധിയെ കുറിച്ച് പറയുകയും സിപിഎം വകുപ്പുകൾക്ക് വാരിക്കോരി കൊടുക്കുകയും ചെയ്യുന്നുവെന്നുമെന്നായിരുന്നു ആരോപണം.
ഭക്ഷ്യ മന്ത്രിയുടെയും കൃഷിമന്ത്രിയുടെയും പ്രവർത്തനത്തിലും പൊതു ചർച്ചയിൽ അതൃപ്തിയുണ്ടായി. സിപിഎമ്മിനോട് കാര്യങ്ങൾ തുറന്നു സംസാരിക്കാൻ ബിനോയ് വിശ്വത്തിന് കഴിയുന്നില്ലെന്നും പൊതു ചർച്ചയിൽ വിമർശനം ഉയർന്നിരുന്നു.
Adjust Story Font
16

