Quantcast

'ഖജനാവിൽ പൂച്ച പെറ്റു കിടക്കാൻ കാരണം കേന്ദ്ര അവ​ഗണന'; പ്രതിപക്ഷ നേതാവിന് മറുപടിയുമായി ധനമന്ത്രി

കേരളം ഇതുവരെ അവതരിപ്പിച്ചതിൽ ഏറ്റവും വലിയ ബജറ്റാണ് വ്യാഴാഴ്ച അവതരിപ്പിച്ചത്

MediaOne Logo

Web Desk

  • Published:

    29 Jan 2026 2:34 PM IST

ഖജനാവിൽ പൂച്ച പെറ്റു കിടക്കാൻ കാരണം കേന്ദ്ര അവ​ഗണന; പ്രതിപക്ഷ നേതാവിന് മറുപടിയുമായി ധനമന്ത്രി
X

തിരുവനന്തപുരം: ഖജനാവിൽ പൂച്ച പെറ്റു കിടക്കുകയാണെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് മറുപടിയുമായി ധനമന്ത്രി കെ.എൻ ബാല​ഗോപാൽ. പ്രതിപക്ഷ നേതാവ് പറയുന്നതിൽ ശരിയുണ്ട്. അത്തരമൊരു അവസ്ഥക്ക് കാരണം കേന്ദ്രത്തിന്റെ അവ​ഗണനയാണെന്ന് ധനമന്ത്രി പറഞ്ഞു. കേരളം ഇതുവരെ അവതരിപ്പിച്ചതിൽ ഏറ്റവും വലിയ ബജറ്റാണ് വ്യാഴാഴ്ച അവതരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി രൂപയാണ് ബജറ്റിൽ മാറ്റി വെച്ചത്, കേന്ദ്ര നയത്തിന് ശേഷം ഇത്തരത്തിൽ ഫണ്ട് മാറ്റി വെക്കുന്നത് കേരളം ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബജറ്റിൽ പ്രഖ്യാപിച്ചതെല്ലാം ഈ സർക്കാർ തന്നെ കൊടുത്ത് തീർക്കും. പ്രതിപക്ഷ നേതാവിന്റെ വാക്കുകൾ വെറുതെയാണെന്നും ബാല​ഗോപാൽ പറഞ്ഞു. ധവള പത്രം ഇറക്കുമോ എന്നാണ് പ്രതിപക്ഷ നേതാവ് ചോ​ദിക്കുന്നത്. ബജറ്റിന് ധവളപത്രത്തേക്കാൾ കനമുണ്ടെന്നും ചോദ്യങ്ങൾ സഭയിൽ ഉന്നയിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു. മാനിഫെസ്റ്റോയിൽ പറയുന്നത് നടത്തണം എന്നാണ് ആഗ്രഹം.പക്ഷേ, സാഹചര്യം അതല്ലെന്നും ബാല​ഗോപാൽ പറഞ്ഞു

TAGS :

Next Story