Quantcast

കണ്ണൂരിൽ ബസ് അപകടത്തിൽ മരിച്ച നാടക അഭിനേതാക്കളുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു

25,000 രൂപ വീതം മരിച്ചവരുടെ കുടുംബത്തിന് കൈമാറുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു.

MediaOne Logo

Web Desk

  • Published:

    15 Nov 2024 2:49 PM IST

Financial aid announced for the family of theater actors who died in a bus accident in Kannur
X

തിരുവനന്തപുരം: കണ്ണൂരിൽ ബസ് അപകടത്തിൽ മരിച്ച നാടക അഭിനേതാക്കളുടെ കുടുംബത്തിന് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. ക്ഷേമനിധി ബോർഡ് 25,000 രൂപ വീതം മരിച്ചവരുടെ കുടുംബത്തിന് കൈമാറുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ ചെലവുകൾ സാംസ്‌കാരിക വകുപ്പ് ഏറ്റെടുക്കും.

കേളകത്ത് നാടകസംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ടുപേരാണ് മരിച്ചത്. കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32), കരുനാഗപ്പള്ളി തേവലക്കര സ്വദേശി ജെസി മോഹൻ എന്നിവരാണ് മരിച്ചത്. 14 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്.

TAGS :

Next Story