Quantcast

കോളജ് ഡേയിൽ പങ്കെടുത്തില്ലെങ്കിൽ പിഴ; സർക്കുലർ പിൻവലിക്കാൻ കോളേജ് പ്രിൻസിപ്പലിന് വിസിയുടെ നിർദേശം

ഉത്തരവിറക്കിയ സാഹചര്യത്തെക്കുറിച്ച് വിശദീകരണം നൽകണമെന്നും കേരള സർവകലാശാല വിസി

MediaOne Logo

Web Desk

  • Published:

    12 April 2026 3:14 PM IST

കോളജ് ഡേയിൽ പങ്കെടുത്തില്ലെങ്കിൽ പിഴ; സർക്കുലർ പിൻവലിക്കാൻ കോളേജ് പ്രിൻസിപ്പലിന് വിസിയുടെ നിർദേശം
X

തിരുവനന്തപുരം: കോളജ് ഡേ പരിപാടിയിൽ പങ്കെടുക്കാത്ത വിദ്യാർഥികളിൽ നിന്ന് പിഴ ഈടാക്കുമെന്ന വിചിത്രമായ സർക്കുലർ പിൻവലിക്കാൻ കോളേജ് പ്രിൻസിപ്പലിന് വിസിയുടെ നിർദേശം. ഉത്തരവിറക്കിയ സാഹചര്യത്തെക്കുറിച്ച് വിശദീകരണം നൽകണമെന്നും കേരള സർവകലാശാല വിസി.

തിരുവനന്തപുരം ഐഎംഡിആർ കോളജിലെ പ്രിൻസിപ്പലാണ് വിചിത്ര ഉത്തരവിറക്കിയത്. കോളജ് ഡേ പരിപാടിയിൽ പങ്കെടുക്കാത്തവർക്ക് 750 രൂപ വരെയാണ് പിഴ ഈടാക്കിയത്. പിഴ നൽകിയില്ലെങ്കിൽ ഹാൾടിക്കറ്റ് പിടിച്ചുവെക്കുമെന്നും സർക്കുലറിൽ ഉണ്ടായിരുന്നു. പ്രിൻസിപ്പൽ ഡോ. ജെ.ബി രാജൻ പുറത്തിറക്കിയ സർക്കുലർ വലിയ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും വഴിതെളിച്ചിരുന്നു.

കോളജ് ഡേ ആഘോഷങ്ങളിൽ വിദ്യാർഥികളുടെ പൂർണ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു നടപടിയെന്നായിരുന്നു പ്രിൻസിപ്പലിന്റെ വിശദീകരണം.

TAGS :

Next Story