Quantcast

കോഴിക്കോട് പെരുമണ്ണയിൽ വൻ തീപിടിത്തം

ആക്രിക്കട പൂർണമായും കത്തി നശിച്ചു

MediaOne Logo

Web Desk

  • Updated:

    2025-01-13 04:57:14.0

Published:

13 Jan 2025 7:42 AM IST

Perumanna fire
X

കോഴിക്കോട്: കോഴിക്കോട് പെരുമണ്ണയിൽ വൻ തീപിടിത്തം . ഹോട്ടലിലും സമീപത്തെ ആക്രിക്കടയിലുമാണ് തീപിടിത്തമുണ്ടായത്. ആക്രിക്കട പൂർണമായും കത്തി നശിച്ചു . ഫയർഫോഴ്സിന്‍റെ ഏഴ് യൂണിറ്റുകൾ എത്തിയാണ് തീയണക്കുന്നത്. തീപിടിത്തം കണ്ട് സമീപത്തെ കെട്ടിടത്തിൽ നിന്ന് ചാടിയ ഇതരസംസ്ഥാന തൊഴിലാളിക്ക് പരിക്കേറ്റു.

ഹോട്ടലിന്‍റെ പുറകുവശത്തു നിന്നാണ് തീ കത്തിപ്പടർന്നത്. സമീപത്തുള്ള പള്ളിയിലേക്കും തീ പടർന്നു. പള്ളിക്കും ചെറിയ കേടുപാടുകൾ സംഭവിച്ചു. മീഞ്ചന്ത, വെള്ളിമാട് കുന്ന് ഫയർസ്റ്റേഷനുകളിൽ നിന്ന് എഴോളം യൂണിറ്റുകൾ എത്തി തീയണക്കുകയാണ്.


TAGS :

Next Story