Quantcast

കോഴിക്കോട്ടെ തീപിടിത്തം:മേയർ രാജിവെക്കണമെന്നാവശ്യപ്പെട്ട് മുസ്‍ലിം ലീഗ് നടത്തിയ പ്രതിഷേധ മാർച്ചില്‍ സംഘർഷം

കോർപറേഷൻ ഓഫീസിന്റെ മതില്‍ ചാടിക്കടക്കാൻ ശ്രമിച്ച പ്രവർത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി

MediaOne Logo

Web Desk

  • Published:

    21 May 2025 1:45 PM IST

കോഴിക്കോട്ടെ തീപിടിത്തം:മേയർ രാജിവെക്കണമെന്നാവശ്യപ്പെട്ട് മുസ്‍ലിം ലീഗ് നടത്തിയ പ്രതിഷേധ മാർച്ചില്‍ സംഘർഷം
X

കോഴിക്കോട്: പുതിയ ബസ് സ്റ്റാന്‍ഡിലെ തുണിക്കടയിലുണ്ടായ തീപിടിത്തത്തില്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് മേയർ രാജിവെക്കണമെന്നാവശ്യപ്പെട്ട് മുസ്‍ലിം ലീഗ് നടത്തിയ പ്രതിഷേധ മാർച്ചില്‍ സംഘർഷം. കോർപറേഷൻ ഓഫീസിന്റെ മതില്‍ ചാടിക്കടക്കാൻശ്രമിച്ച പ്രവർത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഇന്നലെ പ്രതിഷേധിച്ച യൂത്ത് ലീഗ് പ്രവർത്തകരെ ഡെപ്യൂട്ടി മേയർ മുസാഫിർ അഹമ്മദ് മർദിച്ചെന്ന ആരോപിച്ച് ഡെപ്യൂട്ടി മേയർക്കെതിരെയും മുദ്രാവാക്യം ഉയർന്നു.


TAGS :

Next Story