Quantcast

കോഴിക്കോട് പുതിയ സ്റ്റാൻഡിലെ തീപിടിത്തം; രണ്ട് മണിക്കൂർ കഴിഞ്ഞിട്ടും തീയണയ്ക്കാനായില്ല

കരിപ്പൂർ എയർപോർട്ടിൽ നിന്നും ഫയർഫോഴ്സ് യുണിറ്റെത്തി

MediaOne Logo

Web Desk

  • Updated:

    2025-05-18 16:22:08.0

Published:

18 May 2025 7:25 PM IST

കോഴിക്കോട് പുതിയ സ്റ്റാൻഡിലെ തീപിടിത്തം; രണ്ട് മണിക്കൂർ കഴിഞ്ഞിട്ടും തീയണയ്ക്കാനായില്ല
X

കോഴിക്കോട്: കോഴിക്കോട് പുതിയ സ്റ്റാൻഡിലെ തീയണയ്ക്കാനുള്ള ശ്രമം രണ്ട് മണിക്കൂറായി തുടരുന്നു. എയർപോർട്ടിൽ നിന്നും ഫയർഫോഴ്സ് യുണിറ്റെത്തി. നിലവിൽ പത്തിലധികം ഫയർഫോഴ്സ് യൂണിറ്റുകൾ തീകെടുത്താനുള്ള ശ്രമം തുടരുകയാണ്.

കാലിക്കറ്റ് ടെക്സ്റ്റൈൽസ് എന്ന സ്ഥാപനത്തിൽ വൈകിട്ട് അഞ്ചരയോടെയായിരുന്നു തീപിടുത്തമുണ്ടായത്. തുടർന്ന് അടുത്തുള്ള മറ്റു കടകളിലും തീ വ്യാപിക്കുകയായിരുന്നു.

ആളപായമില്ലെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസുകൾ മുഴുവൻ മാറ്റിയിട്ടുണ്ട്. തീപിടിച്ച കെട്ടിടത്തിൽ നിന്ന് ആളുകളെ മാറ്റുകയും സമീപത്തെ കടകൾ ഒഴിപ്പിക്കുകയും ചെയ്തു.

ഞായറാഴ്ച വൈകുന്നേരമായതിനാൽ നഗരത്തിൽ വലിയ ജനത്തിരക്കുണ്ടായിരുന്നു. ആളുകളെ വേ​ഗത്തിൽ ഒഴിപ്പിച്ചതിനാൽ വലിയ അപകടമാണ് ഒഴിവായത്.

TAGS :

Next Story