Quantcast

പാമ്പാടിയിൽ ട്രാൻസ്ഫോർമർ നിർമാണ കമ്പനിയിൽ തീപിടിത്തം

പുലർച്ചെ 2.30ഓടെ ഉണ്ടായ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി

MediaOne Logo

Web Desk

  • Published:

    18 Oct 2023 8:15 AM IST

Kottayam fire
X

പാമ്പാടിയിലുണ്ടായ തീപിടിത്തത്തില്‍ നിന്ന്

കോട്ടയം: കോട്ടയം പാമ്പാടിയിൽ ട്രാൻസ്ഫോർമർ നിർമാണ കമ്പനിയിൽ തീപിടിത്തം. പാമ്പാടി ആലാമ്പള്ളിയിലെ യൂണിഫോർ എന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്.അപകടത്തിൽ ആളപായമില്ല.പുലർച്ചെ 2.30ഓടെ ഉണ്ടായ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി.

ഒരു മണിക്കൂറിലേറെ നീണ്ട ശ്രമത്തിനൊടുവിൽ ഫയർ ഫോഴ്സ് തീ നിയന്ത്രണ വിധേയമാക്കി. സ്ഥാപനത്തിന് അഗ്നി രക്ഷാ വിഭാഗത്തിൻ്റെ പ്രവർത്തനാനുമതി ഇല്ലായിരുന്നതായി ആരോപണമുണ്ട്. പാമ്പാടി പൊലീസും നാലു യൂണിറ്റ് ഫയർ ഫോഴ്സും ചേർന്നാണ് തീയണച്ചത്.

അപ്ഡേറ്റിംഗ്



TAGS :

Next Story