Quantcast

തിരുവനന്തപുരം കൈതമുക്കിലെ ബേക്കറി നിർമാണ യൂണിറ്റിൽ തീപിടിത്തം; ഒരു മരണം

അപ്പു ആചാരി (85) ആണ് മരിച്ചത്.

MediaOne Logo

Web Desk

  • Updated:

    2024-02-17 12:29:53.0

Published:

17 Feb 2024 5:58 PM IST

Fire in bakery manufacturing unit; a death
X

തിരുവനന്തപുരം: തിരുവനന്തപുരം കൈതമുക്കിലെ ബേക്കറി ഉത്പന്നങ്ങൾ ഉണ്ടാക്കുന്ന കടയിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. അപ്പു ആചാരി (85) ആണ് മരിച്ചത്. രണ്ടുപേർക്ക് പൊള്ളലേറ്റു. കുമാർ, പാണ്ഡ്യൻ എന്നിവർക്കാണ് പൊള്ളലേറ്റത്. ഇരുവരും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഗ്യാസ് സിലിണ്ടറിൽനിന്ന് തീപിടിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. വൈകീട്ട് നാലരയോടെയാണ് തീപിടിത്തമുണ്ടായത്. കട പൂർണമായും കത്തിനശിച്ചു.

TAGS :

Next Story