കൊയിലാണ്ടിയിൽ അപകടത്തിൽപെട്ട് ഓവർ ബ്രിഡ്ജിൽ തൂങ്ങിക്കിടന്ന ബൈക്ക് യാത്രികന് രക്ഷകരായി ഫയര്‍ഫോഴ്സ്
ഉടൻ സ്ഥലത്തെത്തിയ ഫയർഫോഴ്സ് ബൈക്ക് യാത്രികനെ രക്ഷപ്പെടുത്തുകയായിരുന്നു

കോഴിക്കോട്: കോഴിക്കോട്ട് അപകടത്തിൽപെട്ട് ഓവർ ബ്രിഡ്ജിൽ തൂങ്ങിക്കിടന്ന ബൈക്ക് യാത്രികനെ രക്ഷപ്പെടുത്തി ഫയർഫോഴ്സ്. കൊയിലാണ്ടി മുത്താമ്പി റോഡിൽ പുതിയ ബൈപ്പാസിൽ വെച്ചാണ് അപകടമുണ്ടായത്. ഓവർ ബ്രിഡ്ജിന്‍റെ ഗ്യാപ്പിൽ ബൈക്കും യാത്രക്കാരനും താഴേക്ക് തൂങ്ങിനിന്നു. ഉടൻ സ്ഥലത്തെത്തിയ ഫയർഫോഴ്സ് ബൈക്ക് യാത്രികനെ രക്ഷപ്പെടുത്തുകയായിരുന്നു.
അതിനിടെ കോഴിക്കോട് പെരുമുഖത്ത് കാർ നിയന്ത്രണം വിട്ട് കിണറ്റിൽ വീണു. വീട്ടിൽ നിന്നും പിറകോട്ടെടുക്കുന്നതിനിടെയാണ് കിണറ്റിൽ വീണത്. കാർ ഓടിച്ചിരുന്ന സ്ത്രീയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി.
Next Story
Adjust Story Font
16

