കണ്ണൂരിൽ വെടിക്കെട്ട് അപകടം; മൂന്ന് പേർക്ക് പരിക്ക്
അഴീക്കോട് മുച്ചിരിയൻ വയനാട്ടുകുലവൻ ക്ഷേത്രത്തിലാണ് അപകടം

കണ്ണൂർ: കണ്ണൂർ അഴീക്കോട് വെടിക്കെട്ടിനിടെ അപകടം. നീർക്കടവ് മുച്ചിരിയൻ വയനാട്ടുകുലവൻ ക്ഷേത്രത്തിലാണ് അപകടം. വെടിക്കെട്ടിനിടെ ഗുണ്ട് ആൾക്കാരുടെ ഇടയിൽ വീണ് പൊട്ടിയാണ് അപകടമുണ്ടായത്.
ഇന്ന് പുലർച്ചെയായിരുന്നു അപകടമുണ്ടായത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. പരിക്കേറ്റതിൽ ഒരാളുടെ നില ഗുരുതരമാണ്. ഇയാളുടെ കാലിന്റെ തുടയെല്ല് പൊട്ടിയിട്ടുണ്ട് എന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ഇയാളെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
വാർത്ത കാണാം:
Next Story
Adjust Story Font
16

