ശബരിമലയിലെ നെയ്യ് കൊള്ള കേസിൽ ആദ്യ അറസ്റ്റ്
ദേവസ്വം ബോർഡ് ജീവനക്കാരൻ സുനിൽകുമാർ പോറ്റിയാണ് അറസ്റ്റിലായത്

തിരുവനന്തപുരം: ശബരിമലയിലെ നെയ്യ് കൊള്ള കേസിൽ ആദ്യ അറസ്റ്റ്. ദേവസ്വം ബോർഡ് ജീവനക്കാരനും അരൂർ സ്വദേശിയുമായ സുനിൽ കുമാർ പോറ്റിയെ ആണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. കേസിലെ പതിമൂന്നാം പ്രതിയാണ് സുനിൽകുമാർ. 36 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നെന്നാണ് കേസ്. ഹൈക്കോടതി നിർദ്ദേശപ്രകാരമായിരുന്നു വിജിലൻസ് അന്വേഷണം.
പത്തനംതിട്ട വിജിലൻസ് സംഘമാണ് അന്വേഷിക്കുന്നത്. ആകെ 33 പ്രതികളാണ് ഉള്ളത്. ബോർഡ് നെയ്യ് വിൽപ്പനക്ക് ചുമതലപ്പെടുത്തിയ ജീവനക്കാരനാണ് സുനിൽ കുമാർ പോറ്റി. 13000ത്തിലേറെ പാക്കറ്റ് നെയ്യ് വിറ്റതിന്റെ പണം ഇയാൾ അടച്ചില്ല. പത്തനംതിട്ടയിൽ നിന്നാണ് അറസറ്റ് ചെയ്തത്. കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കും.
Next Story
Adjust Story Font
16

