Quantcast

വിലങ്ങാട് ഉരുൾ പൊട്ടൽ ദുരന്തബാധിതർക്ക് കെസിബിസി ൽകുന്ന വീടുകളുടെ ഒന്നാം ഘട്ട കൈമാറ്റം ഇന്ന്

നിർമാണം പൂർത്തിയാക്കിയ 70 വീടുകൾ ഇന്ന് കുടുംബങ്ങൾക്ക് കൈമാറും

MediaOne Logo

Web Desk

  • Published:

    14 May 2026 7:45 AM IST

വിലങ്ങാട് ഉരുൾ പൊട്ടൽ ദുരന്തബാധിതർക്ക്   കെസിബിസി ൽകുന്ന  വീടുകളുടെ ഒന്നാം ഘട്ട കൈമാറ്റം ഇന്ന്
X

വയനാട്: വിലങ്ങാട് ഉരുൾ പൊട്ടൽ ദുരന്തബാധിതർക്ക് കെസിബിസി നിർമിച്ച് നൽകുന്ന വീടുകളുടെ ഒന്നാം ഘട്ട കൈമാറ്റം ഇന്ന്. നിർമാണം പൂർത്തിയാക്കിയ 70 വീടുകൾ ഇന്ന് കുടുംബങ്ങൾക്ക് കൈമാറും. ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ക്കാലക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്യും.

2024 ജൂലൈ 30 നാണ് കോഴിക്കോട് വിലങ്ങാടിൽ ഉരുൾ ദുരന്തം വൻ നാശം വിതച്ചത്. ഉരുൾപൊട്ടലിൽ തകർന്ന പ്രദേശത്തെ ദുരിതബാധിതർക്കായി കെസിബിസി നിർമ്മിച്ച 70 വീടുകളാണ് ഇന്ന് ഉടമകൾക്ക് കൈമാറുന്നത്. 21 മാസം കൊണ്ടാണ് വീടുകൾ പണി പൂർത്തിയാക്കിയത്.

70 വീടുകൾക്കും ഒരേ പ്ലാനിന് പകരം അംഗങ്ങളുടെ എണ്ണം നോക്കി വ്യത്യസ്തമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മേഖലയിൽ പലയിടങ്ങളിലായി ഒരുക്കിയ വീടുകൾ ടൗൺഷിപ്പിൽ നിന്ന് വ്യത്യസ്തമായി സ്വന്തം വീട് എന്ന തോന്നൽ ശക്തിപ്പെടുത്തുമെന്നും അധികൃതർ പറഞ്ഞു. വൈകുന്നേരം നാല് മണിക്ക് മഞ്ഞക്കുന്ന് പള്ളിയിൽ നടക്കുന്ന ചടങ്ങിൽ തലശ്ശേരി അതിരൂപത അധ്യക്ഷൻ ജോസഫ് പാംപ്ലാനി അധ്യക്ഷത വഹിക്കും. രാഷ്ട്രീയ, സാമൂഹ്യ രംഗങ്ങളിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.



TAGS :

Next Story