Quantcast

ആലപ്പുഴയിൽ പൊന്തുവള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

വർക്കലയിൽ വള്ളം മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്

MediaOne Logo

Web Desk

  • Published:

    9 Aug 2022 12:07 PM IST

ആലപ്പുഴയിൽ പൊന്തുവള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു
X

ആലപ്പുഴ: ചെട്ടികാട് തീരക്കടലിൽ പൊന്തു വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു.ചെട്ടികാട് വെളിയിൽ ജലാസിയോസ് ജോസഫ് (57) ആണ് മരിച്ചത്. തിരയിൽപ്പെട്ട് വള്ളം മറിഞ്ഞാണ് ജോസഫ് കടലിൽ വീണത്. കടൽ ക്ഷോഭം രൂക്ഷമായതിനാലാണ് വള്ളം മറിഞ്ഞത്. സമീപത്തുള്ള മത്സ്യത്തൊഴിലാളികൾ ഇദ്ദേഹത്തെ കരയിലെത്തിച്ചെങ്കിലും മരിച്ചു.

അതേസമയം, വർക്കലയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു. മാഹിൻ ഷാഹിദ്, ഇസ്മായിൽ എന്നിവർക്കാണ് പരിക്കേറ്റത്. മത്സ്യബന്ധനത്തിന് പോവുകയായിരുന്ന വള്ളവും തിരികെവന്ന വള്ളവും തമ്മിൽ ഇടിച്ചാണ് അപകടം.വള്ളത്തിൽ അഞ്ചു പേരുണ്ടായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

TAGS :

Next Story