Quantcast

കൊല്ലത്ത് മത്സ്യബന്ധന ബോട്ടുകൾക്ക് തീപിടിച്ചു; പത്തിലധികം ബോട്ടുകൾ കത്തിനശിച്ചു

തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്

MediaOne Logo

Web Desk

  • Updated:

    2025-12-07 00:53:03.0

Published:

7 Dec 2025 6:20 AM IST

കൊല്ലത്ത് മത്സ്യബന്ധന ബോട്ടുകൾക്ക് തീപിടിച്ചു; പത്തിലധികം ബോട്ടുകൾ കത്തിനശിച്ചു
X

കൊല്ലം: കൊല്ലം കുരീപ്പുഴയിൽ മത്സ്യബന്ധന ബോട്ടുകൾക്ക് തീപിടിച്ചു. തീപിടിച്ചത് നങ്കൂരമിട്ടിരുന്ന ബോട്ടുകൾക്ക്. പത്തിലധികം ബോട്ടുകൾ കത്തിനശിച്ചു. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. സ്ഥലപരിമിതിമൂലം രക്ഷാ പ്രവർത്തകർക്ക് സ്ഥലത്ത് എത്താൻ കഴിയുന്നില്ല. രണ്ടാഴ്ച മുമ്പും സമാനമായ രീതിയിൽ തീപിടിത്തമുണ്ടായിരുന്നു.

20ൽ അധികം ഗ്യാസ് സിലണ്ടുറുകൾക്ക് തീപിടിച്ചു.നാട്ടുകാർ ബോട്ടുകളുടെ കെട്ടഴിച്ചുവിട്ടതോടെയാണ് കൂടുതൽ അപകടങ്ങൾ ഒഴിവായത്. തീപിടിത്തത്തിൻ്റെ കാരണങ്ങൾ വ്യക്തമല്ല.

തിരുവനന്തപുരം പുഴയൂർ സ്വദേശികളുടേതാണ് ഭൂരിഭാഗം ബോട്ടുകളും. കത്തിയ ബോട്ടുകളിൽ ചിലത് ഒഴുകിപ്പോയി.

TAGS :

Next Story