Quantcast

എറണാകുളത്ത് വീടിനുളളിൽ അഞ്ചുപേർ മരിച്ച നിലയിൽ

രണ്ട് സ്ത്രീകളും മൂന്ന് കുട്ടികളുമാണ് മരിച്ചത്

MediaOne Logo

Web Desk

  • Updated:

    2026-03-21 06:22:53.0

Published:

21 March 2026 10:07 AM IST

എറണാകുളത്ത് വീടിനുളളിൽ അഞ്ചുപേർ മരിച്ച നിലയിൽ
X

കൊച്ചി: എറണാകുളം വടുതലയിൽ വീടിനുളളിൽ അഞ്ചുപേർ മരിച്ച നിലയിൽ. ഗീതാ കുമാരി, അശ്വതി എസ്. നായർ എന്നിവരും അശ്വതിയുടെ മൂന്ന് മക്കളുമാണ് മരിച്ചത്.

തിരുവനന്തപുരം വിളപ്പിൽശാല സ്വദേശികളാണ്. മൃതദേഹത്തിന് രണ്ട് ദിവസം പഴക്കമുണ്ട്. മരണകാരണം വ്യക്തമല്ല. മുറിയിൽ കുറിപ്പ് കണ്ടെത്തി. ആത്മഹത്യയ്ക്ക് പിന്നിൽ ഭർത്താവിന്റെ കുടുംബം എന്ന് ആരോപണം. ഭർത്താവിന്റെ കുടുംബത്തിന്റെ കുറ്റപ്പെടുത്തലാണ് ആത്മഹത്യക്ക് കാരണമെന്നും കുറിപ്പിൽ. ഇവരുടെ ഭർത്താവ് നേരത്തേ ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ്.

ഇവർ ചികിത്സയ്ക്കായി എത്തിയതാണ്. വാടകയ്ക്കായിരുന്നു താമസം. പൊലീസ് അന്വേഷണം ആരംഭിച്ചു.


TAGS :

Next Story