Quantcast

കഴക്കൂട്ടത്ത് ബാറിൽ പിറന്നാൾ പാർട്ടിക്കിടെ കത്തിക്കുത്ത്; അഞ്ചുപേർക്ക് പരിക്ക്‌

രണ്ടുപേരുടെ നില ഗുരുതരമാണ്

MediaOne Logo

Web Desk

  • Updated:

    2024-04-21 02:58:24.0

Published:

21 April 2024 7:31 AM IST

thiruvananthapuram,bar attack,crime news,breaking news malayalam,ബാറില്‍ കത്തിക്കുത്ത്,
X

തിരുവനന്തപുരം: കഴക്കൂട്ടത്ത് ബാറിൽ പിറന്നാൾ പാർട്ടിക്കിടെ കത്തിക്കുത്ത്. ആക്രമണത്തില്‍ അഞ്ചുപേര്‍ക്ക് കുത്തേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് കത്തിക്കുത്തുണ്ടായത്.

ശ്രീകാര്യം സ്വദേശികളായ ഷാലു, സൂരജ്, വിശാഖ്, സ്വരൂപ്, അതുൽ എന്നിവർക്കാണ് കുത്തേറ്റത്. പരിക്കേറ്റ രണ്ടുപേർ മെഡിക്കൽ കോളേജിലും മറ്റു രണ്ടുപേർ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. ബർത്ത് ഡേ ആഘോഷിക്കാനെത്തിയവരും ബാറിലുണ്ടായിരുന്ന മറ്റൊരു സംഘവും തമ്മിലുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. ശേഷം പ്രതികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതികള്‍ക്ക് വേണ്ടി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.


TAGS :

Next Story