Quantcast

കാരശ്ശേരി ബ്ലോക്ക് ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർഥിക്കെതിരെ അഞ്ച് വിമതർ

ഡിസിസി മെമ്പർ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് ഉൾപ്പെടെയുള്ളവരാണ് ഔദ്യോ​ഗികസ്ഥാനാർഥിക്കെതിരെ പത്രിക സമർപ്പിച്ചത്

MediaOne Logo

Web Desk

  • Updated:

    2025-11-21 13:11:43.0

Published:

21 Nov 2025 6:40 PM IST

കാരശ്ശേരി ബ്ലോക്ക് ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർഥിക്കെതിരെ അഞ്ച് വിമതർ
X

കോഴിക്കോട്: കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് കാരശ്ശേരി ഡിവിഷൻ കോൺഗ്രസ് സ്ഥാനാർഥിക്കെതിരെ അഞ്ച് വിമതർ. നേതൃത്വം പ്രഖ്യാപിച്ച വി.എൻ സുഹൈബിനെതിരെയാണ് അഞ്ചുപേർ നാമനിർദേശ പത്രിക സമർപ്പിച്ചത്. ഡിസിസി മെമ്പർ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് ഉൾപ്പെടെയുള്ളവരാണ് പത്രിക സമർപ്പിച്ചത്.

ഡി സി സി മെമ്പറും കാരശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റുമായ എം.ടി അഷ്റഫ്, മുക്കം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് എം.സിറാജുദ്ധീൻ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് മുഹമ്മദ് ദിഷാൽ, കാരശ്ശേരി മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻ്റുമാരായ അഷ്കർ സർക്കാർ, ഷാനിബ് ചോണാട് എന്നിവരാണ് വിമതരായി പത്രിക നൽകിയത്. ശുഹൈബിനെതിരെ കോൺഗ്രസ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കിടയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ പ്രവർത്തകർ ചേരിതിരിഞ്ഞ് പോസ്റ്റുകൾ ഇടുന്നുണ്ട്. സ്ഥാനാർത്ഥിയെ പുറത്ത് നിന്ന് കെട്ടിയിറക്കിയതാണന്നാണ് വിമർശനം. വി.എൻ സുഹൈബിൻ്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ കഴിഞ്ഞ ദിവസം മുഹമ്മദ് ദിഷാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയായിരുന്നു.

TAGS :

Next Story