Quantcast

തൃപ്പൂണിത്തുറയില്‍ പത്താംക്ലാസുകാരന് പ്ലസ്ടു വിദ്യാര്‍ഥികളുടെ ക്രൂര മര്‍ദനം; അഞ്ചുപേര്‍ക്കെതിരെ കേസ്

മൂക്കിന്റെ അസ്ഥിക്ക് പരിക്കേറ്റ വിദ്യാര്‍ഥി ആശുപത്രിയില്‍ ചികിത്സ തേടി

MediaOne Logo

Web Desk

  • Published:

    6 March 2025 1:38 PM IST

തൃപ്പൂണിത്തുറയില്‍ പത്താംക്ലാസുകാരന് പ്ലസ്ടു വിദ്യാര്‍ഥികളുടെ ക്രൂര മര്‍ദനം; അഞ്ചുപേര്‍ക്കെതിരെ കേസ്
X

കൊച്ചി:എറണാകുളം തൃപ്പൂണിത്തുറയില്‍ പത്താംക്ലാസ് വിദ്യാര്‍ഥിക്ക് പ്ലസ്ടു വിദ്യാര്‍ഥികളുടെ ക്രൂര മര്‍ദനം. മൂക്കിന്റെ അസ്ഥിക്ക് പരിക്കേറ്റ വിദ്യാര്‍ഥി ആശുപത്രിയില്‍ ചികിത്സ തേടി. തൃപ്പൂണിത്തുറ ചിന്മയ സ്കൂളിലെ വിദ്യാര്‍ഥിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞ ചൊവ്വാഴ്ച സ്കൂളിലെ ശുചിമുറിയില്‍ വെച്ചാണ് മര്‍ദനമേറ്റത്.സംഭവത്തില്‍ തൃപ്പൂണിത്തുറ ഹില്‍ പാലസ് പൊലീസ് അഞ്ച് വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തു.

TAGS :

Next Story