Quantcast

'ഈ വിഴുപ്പ് താങ്ങാൻ മാർക്സിസ്റ്റ് പാർട്ടിക്ക് ആകുമോ?'; പി. എ ഗോകുൽ ദാസിനെതിരെ ഫ്ലക്സ്ബോർഡ്

പാർട്ടി അന്വേഷണം നടക്കട്ടെ, വിജിലൻസ് അന്വേഷണം അനിവര്യമെന്നും ഫ്ലക്സിൽ എഴുതിയിരിക്കുന്നു

MediaOne Logo

Web Desk

  • Updated:

    2025-05-19 10:40:46.0

Published:

19 May 2025 2:49 PM IST

PA Gokuldas
X

പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ കമ്മറ്റി അംഗം പി. എ ഗോകുൽ ദാസിനെതിരെ ഫ്ലക്സ്ബോർഡ്. ഈ വിഴുപ്പ് താങ്ങാൻ മാർക്സിസ്റ്റ് പാർട്ടിക്ക് ആകുമോ എന്ന പേരിലാണ് കോങ്ങാട് ഭാഗത്ത് ഫ്ലക്സ് ഉയർന്നത്. രക്തസാക്ഷി കെ.സി ബാലകൃഷ്ണന്‍റെ പേരിൽ തട്ടിപ്പ് നടത്തിയ വഞ്ചകനാണ് ഗോകുൽ ദാസ് എന്ന് ഫ്ലക്സിൽ പറയുന്നു. കോങ്ങാട് ബ്രാഞ്ച് സെക്രട്ടറി മുതൽ മുകളിലുള്ള നേതാക്കളുടെ സ്വത്ത് വിവരങ്ങൾ അന്വേഷിക്കണമെന്നും ബോർഡിലുണ്ട്. പാർട്ടി അന്വേഷണം നടക്കട്ടെ, വിജിലൻസ് അന്വേഷണം അനിവര്യമെന്നും ഫ്ലക്സിൽ എഴുതിയിരിക്കുന്നു.

സാമ്പത്തിക ക്രമക്കേടിൽ ഗോകുൽ ദാസിന് എതിരെ സിപിഎം അന്വേഷണം തുടരുന്നതിനിടെയാണ് ഫ്ലക്സ്ബോർഡുകൾ ഉയർന്നത്. കോങ്ങാട് വിവിധ സ്ഥലങ്ങളിൽ വെച്ച ബോർഡുകൾ സിപിഎം പ്രവർത്തകർ എടുത്തു മാറ്റി.

Updating....

TAGS :

Next Story