Quantcast

കാലാവസ്ഥ മോശം; കരിപ്പൂരിൽ ഇറങ്ങേണ്ട വിമാനം കൊച്ചിയിൽ ലാന്റ് ചെയ്തു

വിമാനം 12 മണിക്ക് കരിപ്പൂരിലേക്ക് പുറപ്പെടും

MediaOne Logo

Web Desk

  • Updated:

    2022-07-28 05:06:44.0

Published:

28 July 2022 10:16 AM IST

കാലാവസ്ഥ മോശം; കരിപ്പൂരിൽ ഇറങ്ങേണ്ട വിമാനം കൊച്ചിയിൽ ലാന്റ് ചെയ്തു
X

കൊച്ചി: കരിപ്പൂരിൽ ഇറങ്ങേണ്ട സ്‌പൈസ് ജെറ്റ് വിമാനം കൊച്ചിയിൽ ലാന്റ് ചെയ്തു. ദുബൈ-കരിപ്പൂർ വിമാനമാണ് കൊച്ചിയിൽ ഇറക്കിയത്. കാലാവസ്ഥ മോശമായതിനെ തുടർന്നാണ് വിമാനം ഇറക്കിയതെന്നാണ് അധികൃതരുടെ വിശദീകരണം. ഇപ്പോഴും വിമാനത്തിൽ തുടരുന്ന യാത്രക്കാരോട് റോഡ് മാർഗം പോകാനാണ് എയർലൈൻ അധികൃതകര്‍ നല്‍കിയ നിര്‍ദേശമെന്ന് യാത്രക്കാര്‍ പറഞ്ഞു. എന്നാല്‍ ഇതേവിമാനം 12 മണിക്ക് കരിപ്പൂരിലേക്ക് തിരിക്കുമെന്ന് എയർലൈൻ അധികൃതര്‍ അറിയിച്ചു.

ഇന്നലെ രാത്രയാണ് വിമാനം ദുബൈയില്‍ നിന്നും പുറപ്പെട്ടത്. കരിപ്പൂരിലെത്തിയ വിമാനം ആകാശത്ത് രണ്ടു മൂന്ന് തവണ വട്ട മിട്ടു പറന്ന ശേഷം ഇറക്കാന്‍ കഴിയാതെ കൊച്ചിയിലേക്ക് തിരിച്ചു വിടുകയായിരുന്നു. ദുബൈയില്‍ നിന്ന് വിമാനം പറപ്പെട്ടത് തന്നെ വൈകിയായിരുന്നു എന്നാണ് യാത്രക്കാരുടെ ആക്ഷേപം. ദുബൈ സമയം വൈകിട്ട് ഏഴ്മണിക്ക് പുറപ്പെടേണ്ട വിമാനം ടേക്ക്ഓഫ് ചെയ്യുമ്പോള്‍ ഒരു മണികഴിഞ്ഞെന്നാണ് ഇവര്‍ പറയുന്നത്.

TAGS :

Next Story