Quantcast

വർക്കലയിൽ ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകർന്നു; 15 പേർക്ക്‌ പരിക്കേറ്റു

മൂന്നുപേർ ഗുരുതര നിലയിൽ അത്യാഹിത വിഭാഗത്തിൽ

MediaOne Logo

Web Desk

  • Updated:

    2024-03-09 15:01:16.0

Published:

9 March 2024 12:19 PM GMT

Floating bridge collapses at Varkala; 15 people in hospital
X

തിരുവനന്തപുരം: വർക്കലയിൽ ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകർന്ന് നിരവധിപേർ അപകടത്തിൽപ്പെട്ടു. സംഭവത്തിൽ 15 പേർ കടലിലേക്ക് വീണു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സൗന്ദര്യ (29) , ശ്രീവിദ്യ (29), ലീല (29), മോണിക്ക (24), അനീറ്റ (24) എന്നിങ്ങനെയുള്ളവരാണ് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളത്.

ഫ്‌ളോട്ടിങ് ബ്രിഡ്ജിന്റെ കൈവരി തകർന്നാണ് അപകടമുണ്ടായത്. അഞ്ച് മണിയോടെ ശക്തമായ തിരയിലാണ് കൈവരി തകർന്നത്. കൂടുതൽ ആളുകൾ ബ്രിഡ്ജിൽ കയറിയതും അപകടകാരണമാണ്. ഫ്‌ളോട്ടിങ് ബ്രിഡ്ജ് അപകടത്തിൽ ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ടൂറിസം ഡയറക്ടർ പി ബി നൂഹിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. ബ്രിഡ്ജ് ഉദ്ഘാടനം ചെയ്തിട്ട് രണ്ടര മാസമായിട്ടുള്ളൂ. ടൂറിസം മന്ത്രിയായ മുഹമ്മദ് റിയാസായിരുന്നു ഉദ്ഘാടനം നിർവഹിച്ചത്.

TAGS :

Next Story