Quantcast

പുനസംഘടനക്ക് പിന്നാലെ യൂത്ത് ലീഗില്‍ ഭിന്നത അതിരൂക്ഷം: പ്രഖ്യാപിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് മരവിപ്പിച്ചു

സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്ത ടി.പി.എം ജിഷാനെ അംഗീകരിക്കാനാവില്ലെന്ന് കോഴിക്കോട് ജില്ലാ കമ്മിറ്റി റിട്ടേണിങ് ഓഫീസർ പി.എം.എ സലാമിന് രേഖാമൂലം പരാതി നൽകി.

MediaOne Logo

Web Desk

  • Updated:

    2021-10-24 03:01:02.0

Published:

24 Oct 2021 3:00 AM GMT

പുനസംഘടനക്ക് പിന്നാലെ യൂത്ത് ലീഗില്‍ ഭിന്നത അതിരൂക്ഷം: പ്രഖ്യാപിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് മരവിപ്പിച്ചു
X

സംസ്ഥാന കമ്മിറ്റി പുനസംഘടിപ്പിച്ചതിന് പിന്നാലെ മുസ്‌ലിം യൂത്ത് ലീഗിൽ ഭിന്നത. പുതുതായി പ്രഖ്യാപിച്ച സംസ്ഥാന സെക്രട്ടറിയേറ്റ് മിനിറ്റുകൾക്കുള്ളിൽ മരവിപ്പിച്ചു. മലപ്പുറം, എറണാകുളം ജില്ലകളിലെ കൗൺസിൽ അംഗങ്ങൾ ബഹളം വെച്ചതിനെത്തുടർന്നാണ് തീരുമാനം മരവിപ്പിച്ചത്. അതേസമയം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്ത ടി.പി.എം ജിഷാനെ അംഗീകരിക്കാനാവില്ലെന്ന് കോഴിക്കോട് ജില്ലാ കമ്മിറ്റി റിട്ടേണിങ് ഓഫീസർ പി.എം.എ സലാമിന് രേഖാമൂലം പരാതി നൽകി.

യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റായി പാണക്കാട് മുനവറലി ശിഹാബ് തങ്ങളെയും ജനറൽ സെക്രട്ടറിയായി പി.കെ.ഫിറോസിനെയും കൗൺസിൽ യോഗം വീണ്ടും തെരഞ്ഞെടുത്തിരുന്നു. പി. ഇസ്മായിലാണ് (വയനാട്) ട്രഷറർ. മുജീബ് കാടേരി, ഫൈസൽ ബാഫഖി തങ്ങൾ, അഷ്റഫ് ഇടനീർ, കെ.എ. മാഹിൻ എന്നിവരെ വൈസ് പ്രസിഡന്റുമാരായും സി.കെ. മുഹമ്മദലി, അഡ്വ.നസീർ കാര്യറ, ഗഫൂർ കോൽക്കളത്തിൽ, ടി.പി.എം. ജിഷാൻ എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തിരുന്നു.

ഭാരവാഹികളുടെ എണ്ണം 17ൽ നിന്ന് 11 ആയി കുറച്ചു. സീനിയർ വൈസ് പ്രസിഡന്റ് സ്ഥാനവും ഒഴിവാക്കി. സെക്രട്ടറിമാർ ഏഴിൽ നിന്ന് നാലായി. ഭാരവാഹി ലിസ്റ്റിൽ വനിതാ പ്രാതിനിധ്യമില്ല.

More to Watch


TAGS :

Next Story