Quantcast

തൃശൂരില്‍ കുഴിമന്തി കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം; 27 പേര്‍ ആശുപത്രിയിൽ

പാർസൽ വാങ്ങി കഴിച്ചവർക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്

MediaOne Logo

Web Desk

  • Updated:

    2024-05-26 13:09:07.0

Published:

26 May 2024 1:56 PM IST

Food poisoning,Thrissur, Kuzhimanthi ,ഭക്ഷ്യവിഷബാധ,കുഴിമന്തി,കുഴിമന്തി ഭക്ഷ്യവിഷബാധ
X

തൃശൂർ: പെരിഞ്ഞനത്ത് ഹോട്ടലിൽ നിന്നും കുഴിമന്തി വാങ്ങി കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം. പാർസൽ വാങ്ങി കൊണ്ടു പോയി കഴിച്ചവർക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ഭക്ഷ്യ വിഷബാധയണെന്ന സംശയത്തിൽ 27 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി എട്ടരയോടെ സെൻ്ററിന് വടക്ക് ഭാഗത്ത് പ്രവർത്തിക്കുന്ന സെയിൽ ഹോട്ടലിൽ നിന്നും ഭക്ഷണം വാങ്ങി കഴിച്ചവരാണ് ആശുപത്രിയിലുള്ളത്.

വിവിധ ആശുപത്രികളിലായി 85ലധികം ആളുകളാണ് ഇതുവരെ ചികിത്സ തേടിയത്. ചികിത്സയിലുള്ള ആരുടേയും നില ഗുരുതരമല്ല. പരാതി ഉയർന്നതോടെ ഹോട്ടലിൽ ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന നടത്തിയെങ്കിലും പഴകിയ ഭക്ഷ്യവസ്തുക്കൾ ഒന്നും കണ്ടെത്താനായില്ല. ഭക്ഷ്യ സുരക്ഷാവകുപ്പ് പരിശോധനക്കായി സാമ്പിളുകൾ ശേഖരിച്ചു. ഹോട്ടൽ താൽക്കാലികമായി അടപ്പിച്ചു.

TAGS :

Next Story