Quantcast

ബീഫും പന്നിയിറച്ചിയും വിളമ്പി ഡിവൈഎഫ്ഐയുടെ ഫുഡ് സ്ട്രീറ്റ്

ഡിവൈഎഫ്ഐ ഫുഡ് സ്ട്രീറ്റ് നടത്തുന്നുവെന്ന് പ്രഖ്യാപിച്ചപ്പോള്‍ ചില ബിജെപി നേതാക്കളുടെ പരിഹാസം അതില്‍ പോര്‍ക്ക് വിഭവങ്ങള്‍ ഉണ്ടാകുമോ എന്നായിരുന്നു

MediaOne Logo

Web Desk

  • Published:

    24 Nov 2021 9:11 AM GMT

ബീഫും പന്നിയിറച്ചിയും വിളമ്പി ഡിവൈഎഫ്ഐയുടെ ഫുഡ് സ്ട്രീറ്റ്
X

ഭക്ഷണത്തില്‍ മതം കലര്‍ത്തുന്ന സംഘപരിവാര്‍ രാഷ്ട്രീയത്തിനെതിരെ ഡിവൈഎഫ്ഐ ഫുഡ് സ്ട്രീറ്റ് സംഘടിപ്പിച്ചു. ബീഫും പന്നിയറിച്ചിയും ചിക്കനും ബിരിയാണിയും അടക്കമുള്ള വിഭവങ്ങൾ വിളമ്പിയായിരുന്നു പ്രതിഷേധം. ജില്ലാ കേന്ദ്രങ്ങളിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

ഫുഡ് സ്ട്രീറ്റ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തത് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്‍റ് എ എ റഹീം ആണ്. കൊടുക്കല്‍ വാങ്ങലുകളുടെ ചരിത്രമുള്ള, സാമുദായിക ഐക്യത്തിന്‍റെ നാടാണ് കേരളമെന്ന് എ എ റഹീം പറഞ്ഞു. സമീപകാലത്ത് നമുക്ക് പരിചിതമല്ലാത്ത വിദ്വേഷ കാമ്പെയിന്‍ സംഘപരിവാര്‍ അഴിച്ചുവിടുകയാണ്. ലവ് ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും ഹലാല്‍ വിവാദത്തില്‍ എത്തിയിരിക്കുന്നു. മുസ്‍ലിം നാമധാരികള്‍ നടത്തുന്ന ഹോട്ടലുകള്‍ക്കെതിരെ, ഹലാല്‍ ബോര്‍ഡുകളുള്ള ഹോട്ടലുകള്‍ക്കെതിരെ ആസൂത്രിത വിദ്വേഷ പ്രചാരണം ആര്‍എസ്എസ് അഴിച്ചുവിടുകയാണ്. കേരളത്തിലെ ബിജെപി അധ്യക്ഷന്‍ തന്നെ പ്രചാരണത്തിന് നേതൃത്വം നല്‍കിയെന്നും എ എ റഹീം വിമര്‍ശിച്ചു. എറണാകുളത്ത് ഡോ.സെബാസ്റ്റ്യന്‍ പോള്‍ ആണ് ഫുഡ് സ്ട്രീറ്റ് ഉദ്ഘാടനം ചെയ്തത്. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പരിപാടി നടത്തി​.

ഡിവൈഎഫ്ഐ ഫുഡ് സ്ട്രീറ്റ് നടത്തുന്നുവെന്ന് പ്രഖ്യാപിച്ചപ്പോള്‍ ബിജെപി നേതാക്കളുടെ പരിഹാസം അതില്‍ പോര്‍ക്ക് വിഭവങ്ങള്‍ ഉണ്ടാകുമോ എന്നായിരുന്നു. പന്നിയറച്ചിയും ബീഫും ചിക്കനും ബിരിയാണിയും ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ ഫുഡ് സ്ട്രീറ്റില്‍ വിളമ്പി.

'ഫുഡ്‌ സ്ട്രീറ്റ്' പൊള്ളേണ്ടവർക്ക് പൊള്ളുന്നുണ്ടെന്ന്​ ഡി.വൈ.എഫ്​.ഐ നേതാവ്​ എസ്​. സതീഷ്​ പറഞ്ഞു- "ചിലർക്ക് സംശയം ഫുഡ്‌ സ്ട്രീറ്റിൽ എന്തൊക്കെ ഭക്ഷണം ഉണ്ടാകുമെന്നാണ്. ഉത്തരം കേരളത്തിൽ മലയാളി കഴിക്കുന്ന എല്ലാ ഭക്ഷണവും ഉണ്ടാകും. ഭക്ഷണം മനുഷ്യന്റെ സ്വാതന്ത്ര്യമാണ്. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും ഇഷ്ടമില്ലാത്തത് കഴിക്കാതിരിക്കാനും ഏതു വ്യക്തിക്കും അവകാശമുണ്ട്. ഞങ്ങൾക്കിഷ്ടമില്ലാത്തത് നിങ്ങൾ കഴിക്കാൻപാടില്ലെന്നും ഞങ്ങൾക്ക് ഇഷ്ടമുള്ളത് മാത്രം നിങ്ങൾ കഴിച്ചാൽ മതിയെന്നുമാണെങ്കിൽ അത് ഈ നാട് വകവെച്ചുതരില്ല. നിങ്ങളുടെ ചാണക ബിരിയാണി നിങ്ങൾ തിന്നോള്ളൂ. ഞങ്ങൾക്ക് ഒരു പരിഭവവും ഇല്ല. ഞങ്ങളോട് തിന്നാൻ പറയാതിരുന്നാൽ മതി. 'തുപ്പി' കൊടുക്കുന്ന ഭക്ഷണമാണ് ഹലാൽ ഭക്ഷണമെന്ന് പറഞ്ഞുനടക്കുന്ന സംഘിക്കൂട്ടങ്ങളെ നാട് തിരിച്ചറിയും. ഭക്ഷണത്തിൽ പോലും വർഗീയത പറയുന്നത് തലച്ചോറിന്റെ സ്ഥാനത്ത് വിസർജ്യം പേറുന്നതുകൊണ്ടാണ്"- സതീഷ് ഫേസ് ബുക്കില്‍ കുറിച്ചു.


ഭക്ഷണത്തിൽ മതം കലർത്തുന്ന സംഘപരിവാർ രാഷ്ട്രീയ ത്തിനെതിരെ...

DYFI ഫുഡ് സ്ട്രീറ്റ്

തീരുവനന്തപുരത്ത്

#വർഗീയതക്കെതിരെ_സമരമാവുക #DYFI

Posted by DYFI Kerala on Wednesday, November 24, 2021

TAGS :

Next Story