Quantcast

'500 പോര': മണ്ണ് കടത്താൻ കണക്ക് പറഞ്ഞു കൈക്കൂലി വാങ്ങി എസ്.ഐ; ദൃശ്യങ്ങൾ പുറത്ത്

എറണാകുളം അയ്യമ്പുഴ സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ബിജു കുട്ടൻ ആണ് കൈക്കൂലി വാങ്ങിയത്

MediaOne Logo

Web Desk

  • Published:

    2 Jan 2023 1:05 PM IST

500 പോര: മണ്ണ് കടത്താൻ കണക്ക് പറഞ്ഞു കൈക്കൂലി വാങ്ങി എസ്.ഐ; ദൃശ്യങ്ങൾ പുറത്ത്
X

കൊച്ചി: മണ്ണ് കടത്താൻ കണക്ക് പറഞ്ഞു കൈക്കൂലി വാങ്ങി എസ് ഐ. എറണാകുളം അയ്യമ്പുഴ സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ബിജു കുട്ടൻ ആണ് കണക്കുപറഞ്ഞ് കൈക്കൂലി വാങ്ങിയത്. . സംഭവത്തിൽ എറണാകുളം റൂറൽ എസ് പി വിവേക് കുമാർ അന്വേഷണത്തിന് ഉത്തരവിട്ടു.

പൊലീസ് ജീപ്പിൽ ഇരുന്ന് എസ്.ഐ കൈക്കൂലി വാങ്ങുന്നതാണ് ദൃശ്യങ്ങളിലുള്ളത്. രണ്ട് ലോഡ് മണ്ണ് കടത്താൻ 500 രൂപയാണ് കൈക്കൂലി നൽകിയത് എന്നാൽ ഇതുപോരെന്നും കൂടുതൽ പണം വേണമെന്നും എസ്.ഐ ആവശ്യപ്പെട്ടു. എസ് ഐയുടെ അതൃപ്തിക്ക് പിന്നാലെ അധികം പണം നൽകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവം പുറത്തു വന്നതോടെ എസ്.പി അന്വേഷണത്തിന് ഉത്തരവിട്ടു.

വീഡിയോ വിശദമായി പരിശോധിച്ച് കൈക്കൂലി നൽകിയവരുടെ മൊഴി രേഖപ്പെടുത്തും. കഴിഞ്ഞ ഒരു മാസത്തിനിടെ സമാന രീതിയിൽ കൈക്കൂലി വാങ്ങിയ രണ്ട് ഗ്രേഡ് എ ഐ മാരെ സസ്‌പെൻഡ് ചെയ്തിരുന്നു.

TAGS :

Next Story