Quantcast

യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ

ഇടുക്കി കട്ടപ്പന തൊപ്പിപ്പാള സ്വദേശി ബിബിനാണ് അറസ്റ്റിലായത്‌

MediaOne Logo

Web Desk

  • Published:

    26 March 2024 4:36 PM IST

idukki crime,Arrest,latest malayalam news, footage  circulated,molestationcase,ഇടുക്കി,ക്രൈം ന്യൂസ്
X

കട്ടപ്പന: ഇടുക്കി അടിമാലിയിൽ യുവതിയെ പീഡനത്തിനിരയാക്കി ദൃശ്യങ്ങൾ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. കട്ടപ്പന തൊപ്പിപ്പാള സ്വദേശി ബിബിനെയാണ് അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുമായി അടുപ്പം സ്ഥാപിച്ച യുവാവ് അടിമാലിയിലെ സ്വകാര്യ ലോഡ്ജിൽ വെച്ച് പീഡിപ്പിക്കുകയുമായിരുന്നു.

പീഡനം തുടര്‍ന്നതോടെ യുവതി വിവരം ആദ്യം വീട്ടുകാരെ അറിയിച്ചു. ഇതിന്റെ പ്രതികാരമെന്നോണമാണ് പ്രതി യുവതിയുമായുള്ള വീഡിയോ പ്രചരിപ്പിച്ചത്. ബിബിൻ ഭീഷണി തുടർന്നതോടെയാണ് യുവതി അടിമാലി പൊലീസിൽ പരാതി നൽകിയത്.


TAGS :

Next Story