Quantcast

''ഒരു നിമിഷം ഞാൻ മരവിച്ചു പോയി, എവിടെ നിന്നും ഉണ്ടാകാത്തത്ര വൃത്തികെട്ട അനുഭവം''- മാളിലുണ്ടായ ദുരനുഭവത്തെ കുറിച്ച് നടി

സിനിമാ പ്രോമേഷന്റെ ഭാഗമായി കോഴിക്കോട്ടെ സ്വകാര്യ മാളിലെത്തിയ യുവനടിമാർക്ക് നേരെയാണ് ലൈംഗിക അതിക്രമമുണ്ടായത്

MediaOne Logo

Web Desk

  • Updated:

    2022-09-28 05:03:15.0

Published:

28 Sept 2022 10:26 AM IST

ഒരു നിമിഷം ഞാൻ മരവിച്ചു പോയി, എവിടെ നിന്നും ഉണ്ടാകാത്തത്ര വൃത്തികെട്ട അനുഭവം- മാളിലുണ്ടായ ദുരനുഭവത്തെ കുറിച്ച് നടി
X

കോഴിക്കോട്: ഇന്നലെ രാത്രിയാണ് സിനിമാ പ്രോമേഷന്റെ ഭാഗമായി കോഴിക്കോട്ടെ സ്വകാര്യ മാളിലെത്തിയ യുവനടിമാർക്ക് നേരെ ലൈംഗിക അതിക്രമമുണ്ടായത്. അതിക്രമം നേരിട്ട നടിമാരിൽ ഒരാൾ സാമൂഹ്യമാധ്യമത്തിലൂടെയാണ് ദുരനുഭവം തുറന്നു പറഞ്ഞത്.

പ്രോഗ്രാം കഴിഞ്ഞ് ഇറങ്ങുന്നതിനിടെ ആൾക്കൂട്ടത്തിൽ നിന്നൊരാൾ കയറിപ്പിടിച്ചതായി നടി പറഞ്ഞു. കൂടെ ഉണ്ടായ ഒരു സഹപ്രവർത്തകയ്ക്കും സമാനമായ അനുഭവം ഉണ്ടായി. അവർ അതിനോട് പ്രതികരിച്ചു. എന്നാൽ തനിക്ക് അതിന് കഴിഞ്ഞില്ല. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നിരവധിയിടങ്ങളിൽ പോയിട്ടുണ്ടെങ്കിലും അവിടെയൊന്നും ഉണ്ടാകാത്ത അനുഭവമാണ് കോഴിക്കോടുണ്ടായതെന്ന് നടി പങ്കുവെച്ച കുറിപ്പിൽ പറയുന്നു. നടിമാരിൽ ഒരാൾ അതിക്രമം നടത്തുന്ന വ്യക്തിക്കെതിരെ കൈവീശുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

'' ഇന്ന് എന്റെ പുതിയ ചിത്രമായ സാറ്റർഡേ നൈറ്റിന്റെ ഭാഗമായി കോഴിക്കോട് ഹൈലൈറ്റ് മാളിൽ വെച്ച് നടന്ന പ്രമോഷന് വന്നപ്പോൾ എനിക്കുണ്ടായത് മരവിക്കുന്ന അനുഭവമാണ്. ഞാൻ ഒത്തിരി ഇഷ്ടപ്പെടുന്ന സ്ഥലമാണ് കോഴിക്കോട്, പക്ഷെ പ്രോഗ്രാം കഴിഞ്ഞ് പോകുന്നതിനിടയിൽ ആൾകൂട്ടത്തിൽ അവിടെ നിന്നൊരാൾ എന്നെ കയറിപ്പിടിച്ചു. എവിടെ എന്ന് പറയാൻ എനിക്ക് അറപ്പ് തോന്നുന്നു. ഇത്ര ഫെസ്ട്രേറ്റഡ് ആയിട്ടുള്ളവർ ആണോ നമ്മുടെ ചുറ്റും ഉള്ളവർ? പ്രെമോഷന്റെ ഭാഗമായി ഞങ്ങൾ ടീം മുഴുവൻ പലയിടങ്ങളിൽ പോയി. അവിടെയൊന്നും ഉണ്ടാകാത്ത ഒരു വൃത്തികെട്ട അനുഭവം ആയിരുന്നു ഇന്ന് ഉണ്ടായത്. എന്റെ കൂടെ ഉണ്ടായ മറ്റൊരു സഹപ്രവർത്തകക്കും ഇതേ അനുഭവം ഉണ്ടായി. അവർ അതിന് പ്രതികരിച്ചു. പക്ഷെ എനിക്ക് അതിന് ഒട്ടും പറ്റാത്ത സാഹചര്യം ആയി പോയി. ഒരു നിമിഷം ഞാൻ മരവിച്ചു പോയി. ആ മരവിപ്പിൽ തന്നെ നിന്നുകൊണ്ട് ചോദിക്കുവാണ്, തീർന്നോ നിന്റെയൊക്കെ അസുഖം?''- നടി സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു. സംഭവത്തിൽ നടി കോഴിക്കോട് സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകിയിട്ടുണ്ട്.

TAGS :

Next Story