ഈ മാസം 31 വരെ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം; ഇന്ന് മഴമുന്നറിയിപ്പ് ഇല്ല

കാലവർഷം ഈ മാസം 30ഓടെ എത്തുമെന്ന് നിരീക്ഷണം

MediaOne Logo

Web Desk

  • Updated:

    2022-05-28 01:42:08.0

Published:

28 May 2022 1:42 AM GMT

ഈ മാസം 31 വരെ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം; ഇന്ന് മഴമുന്നറിയിപ്പ് ഇല്ല
X

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 31 വരെ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ ഉണ്ടായേക്കാം. ഒരു ജില്ലയിലും ഇന്ന് മഴമുന്നറിയിപ്പ് ഇല്ല. സംസ്ഥാനത്ത് ഈ മാസം 30ഓടെ കാലവർഷം എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിരീക്ഷണം. മൺസൂണിന്റെ ആദ്യ പാദത്തിൽ താരതമ്യേന മഴകുറവായിരിക്കുമെന്നാണ് പ്രവചനം.

അതേ സമയം മാലദ്വീപിലും, ലക്ഷദ്വീപിലും കാലവർഷം എത്തി. കടലിൽ പോകുന്നതിന് മത്സ്യത്തൊഴിലാളികൾക്ക് തടസമില്ല. പക്ഷെ ജാഗ്രത വേണം. ഈ ദിവസങ്ങളിൽ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത ഉള്ളതിനാൽ ജാഗ്രത പാലിക്കണം. മലയോര മേഖലകളിലും തീരപ്രദേശങ്ങളിലും താമസിക്കുന്നവർ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

TAGS :

Next Story