Quantcast

കടുവ ചത്ത സംഭവം: സാക്ഷിയുടെ മരണം സംബന്ധിച്ച ആരോപണങ്ങൾ അന്വേഷിക്കും: വനം മന്ത്രി

വിജിലൻസ് ഫോറസ്റ്റ് കൺസർവേറ്റർ അന്വേഷണം നടത്തുമെന്നും ഏതെങ്കിലും ഉദ്യോഗസ്ഥന്റെ ഭാഗത്തു നിന്ന് വീഴ്ച്ച ഉണ്ടായിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി

MediaOne Logo

Web Desk

  • Published:

    9 Feb 2023 10:35 AM GMT

AK Saseendran
X

AK Saseendran

വയനാട് അമ്പലവയൽ അമ്പൂത്തി ഭാഗത്ത് കഴിഞ്ഞ ഒന്നാം തീയതി കെണിയിൽപെട്ട് ചത്ത കടുവയെ സംബന്ധിച്ച് വനം വകുപ്പിന് ആദ്യമായി വിവരം നൽകിയ ഹരി എന്ന ഹരികുമാർ ആത്മഹത്യ ചെയ്ത സംഭവത്തിൽ വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രൻ അനുശോചിച്ചു. അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെയുള്ള ആരോപണങ്ങൾ വനം വിജിലൻസ് വിഭാഗം അന്വേഷിക്കുമെന്ന് മന്ത്രി വാർത്താകുറിപ്പിൽ അറിയിച്ചു.

വിജിലൻസ് ഫോറസ്റ്റ് കൺസർവേറ്റർ നരേന്ദ്രബാബു അന്വേഷണം നടത്തുമെന്നും വനം വകുപ്പിലെ ഏതെങ്കിലും ഉദ്യോഗസ്ഥന്റെ ഭാഗത്തു നിന്ന് വീഴ്ച്ച ഉണ്ടായിട്ടുണ്ടെങ്കിൽ നിയമാനുസൃതമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ഹരികുമാർ ആത്മഹത്യ ചെയ്യാനുണ്ടായ കാരണം പൊലീസ് അന്വേഷിക്കുന്നതാണെന്നും പറഞ്ഞു. ഹരികുമാർ കേസിൽ പ്രതിയല്ലെന്നും വനം വകുപ്പിന് വിവരം നൽകിയ ഒരു പൗരൻ മാത്രമാണെന്നും മന്ത്രി വ്യക്തമാക്കി.

കടുവ ചത്ത സംഭവത്തിൽ നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡനിൽ നിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി മരണപ്പെട്ട ഹരികുമാറിൽ നിന്ന് വിവരങ്ങൾ അന്വേഷിച്ചിരുന്നുവെന്നും വാർത്താകുറിപ്പിൽ പറഞ്ഞു.

TAGS :

Next Story