Quantcast

നമ്പർ പ്ലേറ്റിൽ 'അലി'യെ കൊണ്ടുവരാൻ കൃത്രിമം; 13,000 രൂപ പിഴ

കുഞ്ഞിമംഗലത്തെ എംകെ മുഹമ്മദലിയാണ് നമ്പർ പ്ലേറ്റിൽ അലി എന്ന് എഴുതാനായി കൃത്രിമം കാണിച്ചത്

MediaOne Logo

Web Desk

  • Updated:

    2021-07-29 07:58:19.0

Published:

29 July 2021 11:31 AM IST

നമ്പർ പ്ലേറ്റിൽ അലിയെ കൊണ്ടുവരാൻ കൃത്രിമം; 13,000 രൂപ പിഴ
X

വണ്ടിയുടെ നമ്പർ പ്ലേറ്റിൽ സ്വന്തം പേര് വരാനായി രജിസ്ട്രേഷൻ നമ്പറിൽ കൃത്രിമം കാണിച്ച ബൈക്ക് ഉടമയ്ക്ക് പിഴ. 13,000 രൂപയാണ് മോട്ടോർ വകുപ്പ് പിഴ ചുമത്തിയത്. കുഞ്ഞിമംഗലത്തെ എംകെ മുഹമ്മദലിയാണ് നമ്പർ പ്ലേറ്റിൽ അലി എന്ന് എഴുതാനായി കൃത്രിമം കാണിച്ചത്.

കെഎൽ 13 എഎൽ 1888 എന്ന നമ്പറിലുള്ളതാണ് അലിയുടെ വണ്ടി. ഇതിൽ നിന്ന് എഎല്ലിനൊപ്പം 1 ചേർത്ത് തന്‍റെ പേരിലുള്ള അലി വരും വിധം AL1 ചേർത്തുവയ്ക്കുകയായിരുന്നു. വാഹനപരിശോധനയിൽ നമ്പർ ക്രമീകരണത്തിലെ മാറ്റം ശ്രദ്ധിക്കുന്നത്. പയ്യന്നൂർ ജോയിന്‍റ് ആർ.ടി.ഒ ടി.പി.പ്രദീപ് കുമാറിന്‍റെ നിർദേശം അനുസരിച്ച് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എം.ജി.സുധീഷാണ് പിഴ ചുമത്തിയത്.

TAGS :

Next Story